തക്കാളി അച്ചാർ... Tomato Pickle...
ചോറിനും dosa, ഇഡ്ലി എല്ലാത്തിനും പറ്റിയ അടിപൊളി side...
Recipe By Anju Deepesh
Method
ചേരുവകൾ
തക്കാളി... 1 cup അരിഞ്ഞത്
വെളുത്തുള്ളി.. 4 ചതച്ചത്
പച്ചമുളക്.. 1 വലുത് അരിഞ്ഞത്
കറിവേപ്പില.. 1 തണ്ട്
മുളക് പൊടി.. 2tsp
മഞ്ഞൾ പൊടി... 1/4tsp
കായം പൊടി... 1/4tsp
ഉപ്പ്
വെളിച്ചെണ്ണ.. 2tbsp
നല്ലെണ്ണ.. 1.5tbsp
വറ്റൽമുളക്.. 2
vinegar.. 1tsp
കടുക്.. 1tsp
ഉലുവ.. 1/4tsp
വെള്ളം.. 1/4ഗ്ലാസ്‌
പഞ്ചസാര.. 1 നുള്ള്
ഒരു ചീനച്ചട്ടി വെച്ച് ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ, നല്ലെണ്ണ ഒഴിച്ചു ചൂടാക്കി അതിലേക്കു കടുക്, ഉലുവ ഇട്ടു പൊട്ടിച്ചു അതിലേക്കു വറ്റൽമുളക്, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, തക്കാളി, മഞ്ഞൾ പൊടി, ഉപ്പ് ചേർത്ത് നന്നായി ഇളക്കി തക്കാളി ഉടഞ്ഞു പച്ചമണം മാറി വരുമ്പോൾ മുളക് പൊടി, കായം ചേർത്ത് മൂപ്പിച്ചു എണ്ണ തെളിഞ്ഞു വരുമ്പോൾ വെള്ളം ഒഴിച്ചു ഇച്ചിരി വറ്റി വരുമ്പോൾ അതിലേക്കു vinegar, ഒരു നുള്ള് പഞ്ചസാര ഇട്ടു ഇളകി കഴിഞ്ഞാൽ അച്ചാർ ready....
ഉലുവ പൊടി ആയും ചേർക്കാം... മുളക് പൊടി ചേർത്ത് കഴിഞ്ഞു ചേർത്താൽ മതി...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post