മാർബിൾ കേക്ക് വിതൗട് ഓവൻ ആൻഡ് ബീറ്റർ
Recipe By :  Sayyidath Jannathunisa
 
എല്ലാവർക്കും പരിചയമുള്ളതാണെങ്കിലും അറിയാത്തവർക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ ആണ് പോസ്റ്റ് ചെയുനതുട്ടോ 
ഇൻഗ്രിഡിഎന്റ്സ്
അരിപൊടി - 1 കപ്പ്
ഷുഗർ - മുക്കാല് കപ്പ്
മുട്ട -2
ഓയിൽ -കാൽ കപ്പ്
കോകോ പൗഡർ -1 tsp
ബേക്കിംഗ് പൗഡർ _അര tsp
ബേക്കിംഗ് സോഡാ -കാൽ tsp
വാനില എസ്സെൻസ് -കാൽ tsp
സാൾട് -ഒരു നുള്ള്
പ്രെപറേഷൻ
ഷുഗർ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക ..അതിലേക് മുട്ട പൊട്ടിച്ചൊഴിച് ഒന്നൂടെ ബ്ലെൻഡ് ചെയത് മാറ്റി വയ്ക്കുക .കോകോ പൗഡർ ഒഴികയുള്ള എല്ലാ പൊടികളും ഒരു അരിപ്പയിൽ ഇട്ട് മൂന്നു തവണ അരിച്ചു എടുക്കുക ,ഈ പൊടികൾ നമ്മുടെ മുട്ട മിശൃതത്തിലേക് അല്പാല്പം കട്ട കെട്ടാതെ ചേർക്കുക ..അതിലേക് ഓയിലും ,വാനില എസ്സെൻസ് ഉം ചേർത് കൊടുത്തു ഒന്നുകൂടി നന്നായി യോജിപ്പിക്കുക .ഈ മിശൃതം രണ്ടാക്കി മാറ്റി ,ഒന്നിലേക് കോകോ പൗഡർ അരിച്ചു ചേർക്കണം ..ഒരു പാൻ നന്നായി ചൂടാക്കണം ,ചൂടായി കഴിഞ്ഞാൽ കുക്കറോ ,ഒരു കേക്ക് ടിനോ ഓയിൽ തടവി അതിലേക് ഇറക്കി വെച് ചൂടായ ശേഷം ആദ്യം വാനില മിക്സ് ,ശേഷം കോകോ മിക്സ് എന്ന ക്രമത്തിൽ മാറി മാറി ഒഴിക്കുക ,മിക്സ് മുഴുവനായി ഒഴിച്ച ശേഷം ഒരു ടൂത് പിക്കോ ,ഈർക്കിളിയോ വച്ചു ഡിസൈൻ ചെയ്ത മൂടി വയ്ക്കുക .ഏറ്റവും ലോ flamel സെറ്റ് ചെയ്ത് വെക്കണം ട്ടോ .ഏകദേശം വൺ ഹവർ ആയാൽ ടൂത് പിക്ക് കൊണ്ട് കുത്തി നോക്കി ,ഒട്ടുന്നില്ലങ്കി ൽ flame ഓഫ് ചെയുക .നമ്മുടെ ടേസ്റ്റി കേക്ക് റെഡി 
അപ്പോൾ എല്ലാവരും ട്രൈ ചെയ്ത് നോക്കണേ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post