Ada Pradhaman // അട പ്രഥമൻ
Recipe By : Anjali Abhilash
ഓണത്തിന് പായസം ഉണ്ടാക്കാൻ വാങ്ങിയ അട കുറച്ചു ബാക്കി വന്നു.. ഓണത്തിന് പാലട ആണ് ഉണ്ടാക്കിയെ... അപ്പൊ ഇന്ന് അട പ്രഥമൻ ആക്കി...

അരി അട : 100gm
ശർക്കര : 300 gm
നാളികേര പാൽ : 1 കപ്പ് ( ഒന്നാം പാൽ)
രണ്ടാം പാൽ : 2.5 കപ്പ്
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാ കൊത്തു : 2 ടേബിൾ സ്പൂണ് വീതം
നെയ്യ് : 2 ടേബിൾ സ്പൂണ്
ഏലയ്ക്ക പൊടി : അര ടീ സ്പൂണ്
ചുക്ക് പൊടി : കാൽ ടീ സ്പൂണ് (ഞാൻ ചേർക്കറില്ല.. ചുക്കിന്റെ ടേസ്റ്റ് ഇഷ്ടമാണെങ്കിൽ ചേർക്കാം)
വെള്ളം: ആവശ്യത്തിന്
ഉപ്പ് : ഒരു നുള്ള്

നന്നായി ചൂടായ വെള്ളത്തിലേക്ക് അട ഇട്ടു വേവിച്ചെടുക്കുക. ശേഷം വെള്ളം ഊറ്റി കളഞ്ഞ് തണുത്ത വെള്ളം ഒഴിച്ച് നന്നായി കഴുകി എടുക്കുക
ശർക്കര കുറച്ചു വെള്ളം ഒഴിച്ച് പാനി ആക്കി അരിച്ചെടുക്കുക.
വേവിച്ച അട ഒരു ഉരുളിയിലേക്ക് ഇട്ട് ശർക്കര പാനി ചേർത്ത് നന്നായി തിളപ്പിച്ചു കുറുക്കി എടുക്കുക
ഇതിലെക്ക് തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് നന്നായി ഇളക്കി പാകത്തിന് കുറുക്കി എടുക്കുക.
ഇതിലേക്ക് ഒന്നാം പാൽ ചേർത്ത് യോജിപ്പിച്ചതിനു ശേഷം, ഏലക്ക പൊടി, ചുക്ക് പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാ കൊത്തു എന്നിവ നെയ്യിൽ വറുത്തു ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post