കാരറ്റ് റവ പുഡ്ഡിംഗ്

കാരറ്റും റവയും ഉപയോഗിച്ച് അടിപൊളി പുഡ്ഡിംഗ് തയ്യാറാക്കിയെടുക്കാം. ഇത് രണ്ട് ലേയർ ആയിട്ടാണ് ചെയ്യുന്നത്.

ആദ്യത്തെ ലേയറിനാവശ്യമുള്ള സാധനങ്ങൾ

കാരറ്റ്-1കപ്പ്
പാൽ-4 കപ്പ്
റവ-1/2 കപ്പ്
പഞ്ചസാര -3/4 കപ്പ്
ഓറഞ്ച് ബോളസ്സം വാട്ടർ - 2-3 തുള്ളി

കാരറ്റ് കഷ്ണങ്ങൾ 2-3 ടേബിൾ സ്പൂൺ വെള്ളത്തിൽ അരച്ച് എടുത്ത് മാറ്റി വെക്കുക.ഒരു പാനിൽ 4 കപ്പ് പാൽ ഒഴിച്ച് അതിലേക്ക് 3/4 കപ്പ് പഞ്ചസാര ചേർത്ത് യോജിപ്പിക്കുക.1/2 കപ്പ് റവ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അടുപ്പിലോട്ട് വച്ച് തിളപ്പിക്കുക.. തിളച്ച് വരുമ്പോൾ ചെറിയ തീയിലേക്ക് മാറ്റി കാരറ്റ് അരച്ചത് ചേർക്കുക. 2-3 തുള്ളി ഓറഞ്ച് ബോളസ്സം വാട്ടർ കൂടി ചേർക്കാം.കുറുകി വന്നാൽ ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക.ചൂടാറിയതിന് ശേഷം 30-45 മിനുട്ട് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.

രണ്ടാമത്തെ ലേയറിന് ആവശ്യമായ സാധനങ്ങൾ

വിപ്പിങ് പൗഡർ - 1 പാക്കറ്റ്
പാൽ - 1/2 കപ്പ്
പൊടിച്ച പഞ്ചസാര -3 ടേബിൾ സ്പൂൺ
തിക്ക് ക്രീം - 100 ഗ്രാം
Tang പൗഡർ - 2 ടേബിൾ സ്പൂൺ

1/2 കപ്പ് തണുത്ത പാലിൽ 1 പാക്കറ്റ് വിപ്പിങ് പൗഡർ ചേർത്ത് യോജിപ്പിക്കുക.ഒരു മിനുട്ട് ബീറ്റ് ചെയ്തതിനു ശേഷം 3 ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക.സോഫ്റ്റ് പീക്ക്സ് ആയാൽ അതിലേക്ക് 100 ഗ്രാം തിക്ക് ക്രീം,2 ടേബിൾ സ്പൂൺ Tang പൗഡർ എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്യുക..
ഇത് ഒന്നാമത്തെ ലേയറിന് മുകളിൽ തേച്ച് കൊടുക്കണം.
2-3 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
ശേഷം ഇഷ്ടമുള്ള രീതിയിൽ ഡെക്കറേറ്റ് ചെയ്യുക.കട്ട് ചെയ്ത് ഉപയോഗിക്കാം

Recipe by Nergez Aziz


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post