മീൻ തല കറി..
നല്ല എരിവും പുളിയും കുറുകിയ ചാറോട് കൂടിയ അടിപൊളി തല കറി യാണ്..
മീൻ തല (നെയ്മീൻ) 1 kg
ഇഞ്ചി, വെളുത്തുള്ളി 1.5 tbsp
സവാള ചെറുത് 1
പച്ച മുളക് 5
കുടം പുളി 4 ചെറുത് (വെള്ളത്തിൽ കുതിർത്ത്)
മഞ്ഞൾ പൊടി 1/2 tsp
മുളക് പൊടി 3 tbsp
ഉലുവ പൊടി 3/4 tsp
വെളിച്ചെണ്ണ 3 tbsp
കറിവേപ്പില കുറച്ച്
ഉപ്പ് പാകത്തിന്
മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, വെളുത്തുള്ളി ചേർക്കുക . സവാള അരിഞ്ഞത് ചേർത്ത് കുറച്ച് ഉപ്പ്, പച്ച മുളക്, കറിവേപ്പില ചേർക്കുക. ഇതിൽ മഞ്ഞ പൊടി, ഉലുവാപ്പൊടി, മുളക് പൊടി ചേർക്കുക. നന്നായി ഇളക്കുക. കുടംപുളി + വെള്ളം ചേർത്ത് തിളപ്പിക്കുക. ഉപ്പ് പാകത്തിന് ചേർക്കുക. മീൻ ചേർക്കുക . 10 - 12 മിനുട്ട് അടച്ച് വേവിക്കുക. ഉപ്പും പുള്ളിയും നോക്കുക. കുറച്ച് കറിവേപ്പില ചേർത്ത് ഗാസ് ഓഫ് ചെയ്യുക..
ഒരു 15 -20 മിനുട്ട് കഴിഞ്ഞ് വിളമ്പുക..
കപ്പയുടെ കൂടെ കഴിക്കാൻ superr ആണ്.
Recipe by : Divya Shinil

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post