പെർഫെക്റ്റ് വാനില കപ്പ് കേക്ക് | Vanilla cupcake with chocolate frosting

മൈദാ– 2 cup
പൊടിച്ച പഞ്ചസാര – 1 cup
ഉപ്പില്ലാത്ത ബട്ടർ -100g
ബേക്കിംഗ് പൗഡർ - 1 ¾ tsp
ഉപ്പ്-ഒരു നുള്ള്
മുട്ട-2
പാൽ-1/2 cup
വാനില എസ്സെൻസ് -2 tsp
മൈദാ,ബേക്കിംഗ് പൗഡർ ,ഉപ്പ് എന്നിവ യോജിപ്പിക്കുക .ഒരു ബൗൾ-ൽ ബട്ടർ ,പഞ്ചസാര എന്നിവ നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.എസ്സെൻസും ചേർക്കുക .ഇതിലേക്ക് മൈദയുടെ കൂട്ടും,പാലും ഇടവിട്ട് ചേർത്ത് യോജിപ്പിക്കുക . കപ്പ് കേക്ക് ലൈനർ ന്റെ മുക്കാൽ ഭാഗം വരെ ഒഴിച്ച് കൊടുക്കുക.ഇത് ചൂടായ ഓവൻ-ൽ വച്ച് കൊടുത്തു180 ഡിഗ്രിയിൽ 20-25 മിനിറ്റ് ബേക്ക് ചെയ്യുക.
ഫ്രോസ്റ്റിങ്:
ബട്ടർ-3 tbsp
കോകോ പൗഡർ -1/2 cup
പഞ്ചസാര-1/2 cup
വിപ്പിംഗ് ക്രീം-1/2 cup
വാനില എസ്സെൻസ് -1/2 tsp
ഉപ്പ്-ഒരു നുള്ള്

ഒരു പാൻ ചൂടാക്കി ബട്ടർ ഇട്ടു കൊടുക്കുക .ഉരുകി വരുമ്പോൾ ബാക്കി ചേരുവകൾ ഓരോന്നായി ചേർത്ത് യോജിപ്പിക്കുക.നന്നായി ചൂടാകുമ്പോ തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കപ്പ് കേക്ക് ന്റെ മേലെ ഒഴിച്ച് കൊടുത്തു അലങ്കരിക്കാം .

Recipe by Rini Mathew

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post