തക്കാളി ഹൽവ - Tomato Halwa
ഇന്നൊരു ടൊമാറ്റോ ഹൽവ നോക്കാം. 

എന്റെ ഒരു പരീക്ഷണം ആയിരുന്നു. അടിപൊളി എന്ന് പറഞ്ഞാൽ പോരാ super duper

തക്കാളി 4 (മിക്സിയിൽ നന്നായി അരച്ചെടുക്കുക )
Custard പൌഡർ 1 tbs
മിൽക്ക് 2 tbs
പഞ്ചസാര 5 tbs
നെയ്യ്, cashewnut, ഏലക്ക പൊടി, വാനില essence, ഉപ്പ്
ഒരു അടിക്കടിയുള്ള പാൻ അടുപ്പിൽ വച്ചു തക്കാളി mix ഒഴിച്ചു ഒരു നുള്ള് ഉപ്പ് ഇട്ടു ഇളക്കി തിളപ്പിക്കുക. Custard പൌഡർ / cornflour പാലിൽ mix ആക്കി അരിച്ചു തക്കാളി കൂട്ടിൽ ഒഴിച്ചു പഞ്ചസാര ചേർത്തു ഇളക്കി കൊടുക്കുക. നല്ലവണ്ണം ഇളക്കണം.. ഇടക്ക് നെയ്‌ ഒഴിച്ചു കൊടുക്കുക. വെള്ളം വറ്റി halwa പരുവം ആകുമ്പോൾ നെയ്യ് ഇറങ്ങി വരും. ഏലക്ക പൊടി, വാനില essence, cashew nuts ഒക്കെ ഇട്ടു നന്നായി ഇളകിക്കൊളു .മയം പുരട്ടിയ പത്രത്തിൽ ഒഴിച്ചു സെറ്റ് ആയാൽ മുറിച്ചു ഉപയോഗിക്കാം
Recipe by Dr Manju Thomas

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post