Image may contain: food
 
ഡിയർ ഫ്രണ്ട്സ് .....ഇതൊരു പുതിയ റസിപി പോസ്റ്റ്‌ അല്ല കേട്ടോ ...ഇത് ഒരു ഹെൽത്തി പോസ്റ്റ്‌ ആണേ ...
BY: Sharna Latheef

ഇപ്പോൾ മിക്കവാറും പലരുടെയും വീടുകളിൽ പ്രഷർ ,ഷുഗർ കൊളസ്ട്രോൾ ഇതിൽ ഏതെങ്കിലും ഉള്ള ആരെങ്കിലും കാണും .ഇനി വായിക്ക് രുചിയായി ഒന്നും കഴിക്കാൻ പറ്റില്ലെന്ന് നിരാശപെടുന്നവരും ഉണ്ട് .എന്നാൽ അവർക്കെല്ലാം കഴിക്കാൻ പറ്റുന്ന പോലെ രുചിയയിട്ട് എന്നാൽ കാലറി ഒട്ടുമില്ലാതെ ( തേങ്ങ ,പഞ്ചസാര, ഓയിൽ ഇവ മാക്സിമം ഒഴിവാക്കി) എന്തെങ്കിലും ഉണ്ടാകി കൊടുത്താൽ കഴിക്കുന്ന അവർക്കും ഉണ്ടാക്കി കൊടുക്കുന്ന നമുക്കും സന്തോഷം .ഇത് പ്രായം ആയവർക്കും diet concious ആയിട്ടുല്ലവർക്കും എല്ലാം
പറ്റിയതാണ് കേട്ടോ.

ഒരു ദിവസത്തെ മെനു ആണ് ഞാൻ പറയാൻ ആഗ്രഹികുന്നത് . ( പക്ഷെ പോസ്റ്റ്‌ ലഞ്ച് ന്റെ മാത്രേ ഉള്ളൂ ) കാലറി കുറവായിരിക്കണം എന്നാൽ ആ ഭക്ഷണത്തിന് രുചിയുമുണ്ടാവനം . എന്നാ നമുക്ക് തുടങ്ങാം അല്ലേ ...ആദ്യം തന്നെ ബ്രേക്ക്‌ ഫാസ്റ്റ് ആയിക്കോട്ടെ ...

ഗോതമ്പ് പുട്ടും പീസ് കറിയും

ഗോതമ്പ് പൊടി
ചൂടുവെള്ളം ( ചൂടുവെള്ളം
കൊണ്ട് പുട്ട് നനച്ചാൽ നല്ല മയമാണ
ഉപ്പു
തേങ്ങ - 1 spn ( ആവി കയറാൻ മാത്രം കുറച്ചു ഉപയോഗിക്കാം )

ഗ്രീൻ പീസ് കറി

പ്രഷർ കുകെറിൽ കുതിർത്ത പീസ് ,തക്കാളി ,1 പച്ചമുളക് ,1 spn മല്ലിപൊടി ,1 spn മുളകുപൊടി ,മഞ്ഞൾപ്പൊടി ,ഗരംമസാല ,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 spn ( optional )
ഉപ്പു , കറി വേപ്പില , ആവശ്യത്തിനു വെള്ളം ഇത്രേം ചേർത്ത് വേവിച്ചെടുക്കാം ..ഇതിൽ ഓയിൽ ചേർക്കേണ്ട ആവശ്യമില്ല ..അല്ലാതെ തന്നെ tasty ആണ് ..ലാസ്റ്റ് വേണേൽ ഇത്തിരി നാരങ്ങ നീര് ചേർക്കാം ( ഈ രീതിയിൽ തന്നെ വെള്ളകടലയും തയ്യാർ ആക്കാം .)(
ഗോതമ്പ് ദോശ ,തക്കാളി ചമ്മന്തി ,ഓട്സ് ഇടലി ഇങ്ങനെ പലതും നമുക്ക് prepare ചെയ്യാട്ടോ )

ബ്രേക്ക്‌ ഫാസ്റ്റ് ന്റെയും ലഞ്ച് ന്റെയും ഇടക്കുള്ള സമയത്ത് എന്തേലും ഫ്രഷ്‌ പഴങ്ങൾ ,അല്ലെങ്കിൽ വെജ് സലാഡ് അതുമല്ലെങ്കിൽ എന്തേലും ഹെല്തി ആയിട്ടുള്ള ഫ്രഷ്‌ ജ്യൂസ്‌ ഉപയോഗിക്കാം ( പഞ്ചസാര ചേർകരുത്.)

കാര്റ്റ് 1
ഓറഞ്ച് 2
ചേർത്ത് ജ്യൂസ്‌ അടിച്ചാൽ പഞ്ചസാര ചെർകാതെ തന്നെ അത്യാവശ്യം മധുരം ലഭിക്കും ( വേണേൽ 1 spn തേൻ ചേർക്കാം ).ഇങ്ങനെ ലൈറ്റ് ആയിട്ടുള്ള പല ജൂസും തയാർ ആക്കാവുന്നതാണ് .

ഇനി ലഞ്ച് നോക്കാം

ഹെല്തി ചിക്കൻ ബിരിയാണി
************************************

എന്നും ബിരിയാണി വെക്കുന്ന കാര്യം അല്ല കേട്ടോ ..നമ്മൾ വീട്ടിൽ spcl ആയിട്ടു ബിരിയാണി വെക്കുമ്പോൾ പ്രായമുള്ളവരെ ( അല്ലെങ്കിൽ കഴിക്കാൻ പറ്റാത്തവരെ ഒഴിവാക്കേണ്ടതില്ല ).ഇത്തിരി ശ്രദ്ധിച്ചാൽ അവർക്കും ഉണ്ടാക്കി കൊടുക്കാം .അവരുടെ മുഖത്തെ സന്തോഷം കണ്ടാൽ നമ്മുടെ മനസ്സും വയറും നിറയും കേട്ടോ ..

ഈ ബിരിയാണിയിൽ നമ്മൾ ഒരു സ്പൂൺ ഓയിൽ മാത്രമാണ് ഉപയോഗികുന്നത്

ബിരിയാണി റൈസ്‌ - 1 kg
ചിക്കൻ - 1 kg
പച്ചമുളക് - 7 എണ്ണം
ഇഞ്ചി - ഒരു വല്യ കഷ്ണം
വെളുത്തുള്ളി - 12 അല്ലി
സവോള അരിഞ്ഞത് - 4 എണ്ണം
തക്കാളി - 2
കുരുമുളകുപൊടി - അര ടി സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ
പെരുംജീരകപ്പൊടി - 1 ടി സ്പൂൺ
ബിരിയാണി മസാല - 1 ടി സ്പൂൺ
ഗരം മസാല - 1 ടി സ്പൂൺ
നാരങ്ങ - 1
തൈര് - 2 കപ്പ്‌
ഏലക്ക ,കറുവ ,ഗ്രാമ്പു ,മല്ലിയില ,പുതിനയില ,നട്സ് , കിസ്മിസ്
പൈനാപ്പിൾ പീസെസ് - അര കപ്പ്‌ ( optional )
ആദ്യം തന്നെ അരി കുറച്ചു വെള്ളത്തിൽ ആവശ്യാനുസരണം ഏലക്ക , പട്ട ,ഗ്രാമ്പു ,കറുവാപട്ട,1 നാരങ്ങയുടെ നീര് , ഉപ്പു ചേർത്ത് വേവിച് വാർത്തു എടുക്കണം .( വെള്ളം ഉറ്റി കളയുന്നതുകൊണ്ട് അരിയുടെ സ്റ്റർച് കുറയും )
പാനിൽ ഒരു സ്പൂൺ ഓയിൽ ഒഴിച്ച് നട്സ് ,കിസ്സ്മിസ് ,സവോള ,4 ഗ്രാമ്പു , 3 ഏലക്ക ,1 കറുവാപട്ട ,1 വഴനയില , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ചതച്ച പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക .അതിനു ശേഷം പൊടികൾ ഓരോന്നായി ചേർത്ത് കരിഞ്ഞു പോവാതെ ചെറിയ തീയിൽ നന്നായി വഴറ്റണം .( അടിയിൽ പിടിക്കുമെന്ന് തോന്നുവാണെങ്കിൽ ഒരു സ്പൂൺ വെള്ളം ചേർത്ത് കൊടുക്കാം ) .തക്കാളി ചേർക്കുക .തക്കാളി നല്ല വെന്തുടഞ്ഞതിനു ശേഷം കുറച്ചു മല്ലിയില ,പുതിനയില
തൈര് ,1 നാരങ്ങയുടെ നീര് ,ഉപ്പു ,ചിക്കൻ ഇവ ചേർത്ത് വഴറ്റിയതിനു ശേഷം കുറച്ചു വെള്ളമൊഴിച് അടച്ചു വെച്ച് വേവിക്കുക .ചാറ് മുഴുവൻ വറ്റിപൊകരുത് ...കുറച്ചു ഗ്രേവി ഉണ്ടായിരിക്കണം .ഇതിന്റെ മുകളിൽ വേവിച്ചു വെച്ച റൈസ് , മല്ലിയില ,പുതിനയില ,പൈനാപ്പിൾ മിക്സ്‌ ചെയ്തു ഒരു പത്തു മിനിറ്റ് ലോ ഫ്ലൈമിൽ വെച്ച ശേഷം ..തീ ഓഫ്‌ ചെയ്യാം ..സലാഡും , മല്ലിയില
ചമ്മന്തിയും ( optional ) ഹോം മൈഡ് അച്ചാറും കൂട്ടി കഴിക്കാം .

ഡിന്നർ എപ്പോളും ലൈറ്റ് ആക്കുന്നതാണ്‌ നല്ലത് ..
2 സ്പൂൺ ഓട്സ് അര ഗ്ലാസ്‌ വെള്ളമൊഴിച്ച് വേവിക്കുക .ആവശ്യത്തിനു skimmed milk (
കൊഴുപ്പില്ലാത്ത പാൽ ചേർക്കാം .അതിനു ശേഷം മധുരം വേണമങ്കിൽ തേൻ ചേർക്കാം .(തേൻ അടുപ്പിൽ
വെച്ച് ചൂടാക്കരുത് ) ഇതിന്റെ മുകളിൽ ഒരു പഴം അരിഞ്ഞതും ,കുറച്ചു ഡ്രൈ ഫ്രുട്സ് കൂടി ചേർത്താൽ നല്ല ഒരു ഹെല്തി ഫുഡ്‌ ആയി ..ഇനി ഇത് കഴിക്കാത്തവർക്ക്‌ ഓയിൽ ചേർക്കാത്ത ചപ്പാത്തിയോ ,ചെറുപയർ കഞ്ഞിയോ അവരവരുടെ ഇഷ്ട്ടമനുസരിച്ചു ഉപയോഗിക്കാം ..

ഹോ ...ഇതെല്ലാം ഉണ്ടാക്കുന്നതിലും പാടാണ് ഇത് ടൈപ്പ് ചെയ്യാൻ ..ഇത്രേം നേരം ഇത് ക്ഷമയോടെ വായിച്ച എല്ലാവർക്കും എന്റെ നന്ദി .....
thanqq .........

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post