അങ്കമാലിക്കാർക്ക് പോർക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് പോർക്കും കൂർക്കയും പോർക്ക് വരട്ടിയത് കപ്പയും പന്നിയും അങ്ങനെ ലിസ്റ്റ് നീളും ഇന്നൊരു അങ്കമാലി പോർക്ക് വരട്ടിയതിന്റെ റെസിപ്പിയാണ്
1 കിലോ പോർക്കിറച്ചിയാണ് എടുത്തിട്ടുള്ളത് അതിലേക്ക് സവാള 3 പച്ചമുളക് ചെറിയ കഷ്ണം ഇഞ്ചി 5 വെളുത്തുള്ളി ടീസ്പൂൺ മുളകുപൊടി 1/2 ടീസ്പൂൺ മഞ്ഞൾപൊടി 2 ടീസ്പൂൺ മല്ലിപ്പൊടി 1/2 ടീസ്പൂൺ കുരുമുളകു പൊടി 1/2 ടീസ്പൂൺ ഗരംമസാലഉപ്പ് ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് തിരുമി വേവിക്കാൻ വെക്കാം ചെറു തീയിൽ വേവിച്ചെടുക്കണം ഒട്ടും വെള്ളം ഒഴിക്കേണ്ടതില്ല ഉരുളി ചൂടാക്കി 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാകുമ്പോൾ 1 ടീസ്പൂൺ പെരുംജീരകം പൊട്ടിക്ക അതിലേക്ക് 15 ചുവന്നുള്ളി 1 സവാള ചെറിയ കഷ്ണം ഇഞ്ചി 3 പച്ചമുളക്ചേർത്ത് വഴറ്റാം ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം വഴന്നു വരുമ്പോൾ 1/4 ടീസ്പൂൺ മഞ്ഞൾ 2 ടീസ്പൂൺ മല്ലിപ്പൊടി 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് വഴറ്റി പച്ച മണം മാറുമ്പോൾ വേവിച്ച പന്നി ചേർത്ത് വെള്ളം വറ്റിച്ചെടുക്കവെള്ളം വറ്റി വരുമ്പോൾ 1/2 ടീസ്പൂൺ കുരുമുളകുപൊടിയും 1/2 ടീസ്പൂൺ ഗരം മസാലയും തൂവുക. 1 ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി 2 ടീസ്പൂൺ തേങ്ങാക്കൊത്തും 5 വെളുത്തുള്ളി ചതച്ചതും ചേർത്ത് മൂപ്പിച്ച് ഒഴിക്കാ പോർക്ക് വരട്ടിയത് തയ്യാർ

Recipe by Neethu Joseph

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post