ഉലുവാ ചിക്കൻ – തികച്ചും വ്യത്യസ്തവും രുചികരവും !!
ഉലുവാ ചിക്കൻ എന്ന് കേൾക്കുമ്പോൾ മുഖം ചുളിയുന്നോ ..??!
എല്ലാ മുൻവിധികളും മാറ്റി നിർത്തി ഇതൊന്നു പരീക്ഷിക്കണേ .രുചിയിൽ ഏറ്റവും മുൻപന്തിയിൽ തന്നെ !
വീട്ടുകാരുടെയും വിരുന്നുകാരുടെയും പ്രിയവിഭവം .
ചേരുവകളും തയ്യാറാക്കുന്ന വിധവും ഇതാ –
Ingredients:
Chicken: 500 gm
Large onion: 2
Tomatoes: 4
Ginger – a small piece
Garlic- 5 pods
Green chilly – 5
Red chilly / kashmiri chilly powder- 1 tablespoon
Turmeric powder- 1 teaspoon
Pepper powder-1 teaspoon
Fenugreek powder- 1 tablespoon
Curry leaves-12-15 sprigs
Cooking oil
Coconut oil
Salt
ഉണ്ടാക്കുന്ന വിധം :
പാനിൽ എണ്ണയൊഴിച്ചു ചൂടായി കഴിഞ്ഞാൽ ചെറുതായി അരിഞ്ഞു വെച്ച , അല്ലെങ്കിൽ ചതച്ച ഇഞ്ചി , വെളുത്തുള്ളി , രണ്ടായി കീറിയ പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക . അതിലേക്കു അരിഞ്ഞു വെച്ച സവാള ചേർത്ത് ഏറെക്കുറെ ബ്രൗൺ നിറമാവുന്നതു വരെ വഴറ്റുക .ഇതിലേക്ക് നുറുക്കിയ തക്കാളി ചേർത്ത് വഴറ്റി അൽപനേരം
അടച്ചു വെക്കുക . അതിനു ശേഷം തുറന്നു മസാലപ്പൊടികൾ ഒന്നൊന്നായി ചേർത്തു( ഉലുവപ്പൊടി ഒഴികെ ) , കഴുകി വെച്ച ചിക്കൻ കഷ്ണങ്ങളും ചേർത്ത് യോജിപ്പിച്ചു ഒരു അര കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് അടച്ചു ചെറുതീയിൽ വേവിക്കണം .
ഉലുവ വെളിച്ചെണ്ണയിൽ ഒന്ന് ചൂടാക്കിയ ശേഷം വേണം പൊടിക്കാൻ . ചിക്കൻ വെന്തു കഴിഞ്ഞാൽ ഉലുവപ്പൊടി ചേർത്ത് നന്നായി ഇളക്കിയ ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുത്ത കറിവേപ്പില ചേർത്ത ശേഷം വീണ്ടും അടച്ചു വെക്കുക . ഇരിക്കുന്തോറും സ്വാദേറിവരുന്ന ഒരു വിഭവമാണ് കേട്ടോ . കഴിച്ചാൽ ഒരിക്കലും മടുപ്പു തോന്നാത്ത ഈ ഐറ്റം ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ ഇടം വലം നോക്കാതെ ഇത് മാത്രമേ ഉണ്ടാക്കൂ എന്ന് മാത്രം!! .

Recipe by Seema Dayal

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post