തേങ്ങപ്പാൽ ചേർത്ത കോഴിക്കറി
Recipe By : Princy Eby
കോഴി കഷ്ണങ്ങൾ ആക്കിയത് - 1 കിലോ
തേങ്ങാപ്പാൽ (ഒന്നാം പാൽ ) - 1 മുറി തേങ്ങയുടേത്
സവാള അരിഞ്ഞത് - 1
എണ്ണ - 3 ടേബിൾസ്പൂണ്‍
ഉപ്പു - ആവശ്യത്തിന്
കറിവേപ്പില - 2 കതിർപ്പ്
അരയ്ക്കാൻ വേണ്ടത് :
മല്ലിപ്പൊടി - 3 ടേബിൾ സ്പൂണ്‍
മുളകുപൊടി - 2 ടേബിൾ സ്പൂണ്‍
മഞ്ഞൾപൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 4 എണ്ണം
ചുവന്നമുളക്- 2 എണ്ണം
ഇഞ്ചി - 1 കഷണം
വെളുത്തുള്ളി - 8 അല്ലി
പട്ട - 1വലിയ കഷ്ണം , ഗ്രാമ്പൂ- 4 , ഏലയ്ക്ക - 6 , പെരുജീരകം - 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :
എണ്ണ ചൂടാക്കി സവാള കനം കുറച്ചു അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് അരപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കുക. പച്ചമണം മാറിയ ശേഷം അരപ്പിലേക്ക് കോഴികഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം( വേണമെങ്കിൽ തേങ്ങയുടെ രണ്ടാം പാലും ചേർക്കാം ) ചേർത്ത് ഉപ്പും ഇട്ട് അടച്ചു വച്ച് വേവിക്കുക. വെന്ത ശേഷം ഒന്നാം പാൽ ചേർത്ത് തിള വരുന്ന ഉടൻ തന്നെ കറിവേപ്പിലയും ചേർത്ത് ഇറക്കി വെയ്ക്കുക. ചൂടോടെ ഉപയോഗിക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes