സ്ട്രോബെറി പായസം VALENTINE’S DAY SPECIAL

എൻറെ ഹൃദയത്തിലാണ് നീയെങ്കിൽ നിന്നെ മറക്കാം ..........
പക്ഷെ എൻറെ ഹൃദയം നീയാണെങ്കിൽ ......
നിന്നെ എങ്ങനെ മറക്കാൻ കഴിയും ?? 

HAPPY VALENTINE’S DAY !!

സ്മിതാസ്‌ കിച്ചണ്‍ അമ്മച്ചിയുടെ അടുക്കളയിൽ പോസ്റ്റ്‌ ചെയ്യുന്ന നൂറാമത്തെ പോസ്ടാണ് ഇത്.

സ്ട്രോബെറിയുടെയും പാലിൻറെയും കൂട്ടായ രുചിയോടെ ഒരു തണുത്ത പായസം !!!

ആവശ്യമുള്ള സാധനങ്ങള് :

1. സ്ട്രോബെറി - 250 ഗ്രാം (നന്നായി പഴുത്തത്)
2. പഞ്ചസാര - 100 ഗ്രാം (ആവശ്യത്തിന്)
3. പാല് - 1 ലിറ്റര്, സ്ട്രോബെറി മിൽക്ക് ആണെങ്കിൽ വളരെ നല്ലത്
4. മധുരമുള്ള കണ്‍ഡന്‍സിഡ് മില്‍ക്ക് - 300 മി. ലിറ്റര്
5. ചൌവ്വരി (ചെറുത്) - 75 ഗ്രാം6. സ്ട്രോബെറി എസ്സന്‍സ് - 1 ടീസ്പൂണ്
7. ഫ്രഷ് ക്രീം - 100 ഗ്രാം
8. സ്ട്രോബെറി ചെറുതായി അരിഞ്ഞത് - ഒരു പിടി, അലങ്കാരത്തിന്

പാചകം ചെയ്യുന്ന വിധം:

സ്ട്രോബെറി ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു നോണ്-സ്റ്റിക് പാനിൽ ചെറിയ ചൂടിൽ വേകാൻ വയ്ക്കുക. ഒരുപാട് വെന്തു പോകാതെ പ്രത്യേകം ശ്രദ്ദിക്കണം. രണ്ടു മൂന്നു മിനിട്ടിനു ശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി വഴറ്റുക. അതിനുശേഷം സ്ട്രോബെറി എസ്സന്‍സും 100 ഗ്രാം കണ്‍ഡന്‍സിഡ് മില്‍ക്കും ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍നിന്നും വാങ്ങി ചൂട് ആറാൻ വയ്ക്കുക. ചൌവ്വരി പ്രത്യേകം വേവിച്ച് തണുത്ത വെള്ളത്തിൽ കഴുകി മാറ്റി വയ്ക്കുക. മറ്റൊരു പാത്രത്തിൽ പാൽ ചൂടാക്കി അതിലേക്ക് വേവിച്ച ചൌവ്വരിയും ബാക്കിയുള്ള കണ്‍ഡന്‍സിഡ് മില്‍ക്ക്കും ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ഇതിലേക്ക് ഫ്രഷ് ക്രീം ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍നിന്നും വാങ്ങി ചൂട് ആറാൻ വയ്ക്കുക. ഈ രണ്ടു മിശ്രിതങ്ങളും ചൂടാറിയ ശേഷം ഫ്രിഡ്ജില് വച്ച് നന്നായി തണുപ്പിക്കുക. വിളമ്പുന്നതിന് അല്‍പ്പം മുന്‍പ് രണ്ടു മിശ്രിതങ്ങളും തമ്മില് കലര്ത്തി അരിഞ്ഞ സ്ട്രോബെറിയും മുകളില് വിതറുക. കുറുക്കം കൂടുതലാണെങ്കിൽ ആവശ്യത്തിന് തണുത്ത പാൽ ഒഴിച്ച് പാകപ്പെടുത്തുക.

ശ്രദ്ധിക്കുക !!!........ സ്ട്രോബെറിയുടെ നേരിയ പുളിരസം മൂലം പാൽ പിരിഞ്ഞുപോകാന് സാധ്യതയുള്ളതിനാൽ, രണ്ടു മിശ്രിതങ്ങളും നന്നായി തണുപ്പിച്ചതിനു ശേഷവും വിളമ്പുന്നതിന് അല്‍പ്പം മുന്‍പും മാത്രം തമ്മില് കലര്‍ത്തി യോജിപ്പിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post