ഏത്തക്കായ തോല്‍ + പയര്‍ പരിപ്പ് തോരന്‍ 
By:Sherin Mathew

കായുടെ തൊലി കുനുകുനെ അരിഞ്ഞു ഇത്തിരി വെള്ളവും മഞ്ഞളും ഉപ്പും ചേർത്ത് അടുപത്തു വെച്ചു 
ഒരു മുക്കാൽ വേവായപ്പോൾ 3/4 കപ്പ്‌ ചെറുപയർ പരിപ്പ് കൂടി കഴുകി വാരി അതിൽ ചേർത്തു.

പയർപരിപ്പു വെന്ത്‌ കൊണ്ടിരിക്കുന്ന സമയത്ത് അരപ്പ് അരച്ചു

തേങ്ങ തിരുമ്മിയത്‌ - 1/4 മുറി
2 നുള്ള് ജീരകം
കൊച്ചുള്ളി - 5
വെളുത്തുള്ളി - 4
പച്ചമുളക് - 4 (എരിവു വേണ്ടെങ്കിൽ 3)
മഞ്ഞൾ - 1/4 ടി സ്പൂണ്‍
ഇത് ഒന്ന് ഒതുക്കി എടുത്തു വെന്ത പരിപ്പ് ഏത്തക്ക തോല് കൂട്ടിലേക്ക് ചേർത്തു 3 മിനിറ്റ് ആവി കയറ്റി വേവിച്ചു

പിന്നെ വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും കൊച്ചുള്ളിയും വറ്റൽ മുളകും മൂപ്പിച്ചു കറിയിൽ ഒഴിച്ച് ഇളക്കി ചേർത്തു

അതാണ് ആ കാണുന്ന ഐറ്റം!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post