ബീഫ് അച്ചാര്‍,

മീന്, നാരങ്ങ, മാങ്ങ.….എന്നീ അച്ചാറുകളില്നിന്നും വ്യത്യസ്തമായ ഒരു അച്ചാര്. എല്ലാവരും ഒന്ന് ട്രൈ ചെയ്തുനോക്കൂ... തീര്ച്ചയായും ഇഷ്ടപ്പെടും......

ബീഫ് - ഒരു കിലോ
ബീഫില് പുരട്ടാനുള്ള ചേരുവകള്:
കാശ്മീരി മുളകു പൊടി - 3 ടേബല് സ്പൂണ്
മല്ലി പൊടി - 1 ടേബല് സ്പൂണ്
മഞ്ഞള് പൊടി – 1 ടീ സ്പൂണ്
ഗരം മസാല പൊടി - 1 ടീ സ്പൂണ്
കുരുമുളക് പൊടി - 1 ടീ സ്പൂണ്
വെജിടെബല് എണ്ണ – 4 ടേബല് സ്പൂണ്

ഈ ചേരുവകള് ചേര്ത്തു പകുതി വേവിച്ചെടുത്തശേഷം ഇതിനെ ഒരു ചുവടു കട്ടിയുള്ള ചീനച്ചട്ടിയില് വറുത്െടുക്കണം

മസാലക്ക് വേണ്ട ചേരുവകള്:

കട്ക് - 1 ടീ സ്പൂണ്
പെരുo ജീരകം - 1 ടീ സ്പൂണ്
ഉണക്കമുളക് – 5 / 6 എണ്ണം
കറിവേപ്പില - ഒരു കൈ പിടി
ഇഞ്ചി – 1 ½ കപ്പ്
വെളുത്തുള്ളി – 1 കപ്പ്
കാശ്മീരി മുളകു പൊടി - 2 ടീ സ്പൂണ്
മല്ലി പൊടി - 1 ടീ സ്പൂണ്
മഞ്ഞള് പൊടി – ½ ടീ സ്പൂണ്
ഗരം മസാല പൊടി – ¼ ടീ സ്പൂണ്
കുരുമുളക് പൊടി – ¼ ടീ സ്പൂണ്
ഉപ്പ് - ആവശ്യത്തിനു
വീനാഗിരി = 2 ½ കപ്പ് (തിള്ലപ്പിച്ചാറിയതു)

ബീഫ് വറുത്തെടുത്ത ചീനച്ചട്ടിയില് (അതെ എണ്ണയില് കടുക്, പെരുoജീരകം, ഉണക്കമുളക്, കറിവേപ്പില ഇട്ട് ഇളക്കിയതിനു ശേഷം)മേല്പറഞ്ഞ ചേരുവകള് ഒന്ന് ഒന്നായി ചേര്ത്തു വരട്ടുക. അതിനു ശേഷം ബീഫ് ചേര്ത്തു ഇളക്കി വിനാഗറീയും (തിള്ലപ്പിച്ചത്റിയ) ചേര്ത്തു രണ്ടു മിനിറ്റ് ഇളക്കി യോജിച്ചതിനുശേഷം ഗ്യാസ് ഓഫ്ഫ് ആക്കി നല്ല തണുത്തതിനുശേഷം ഭരണിയിലാക്കി സൂക്ഷിക്കാം – Salu Kitchen

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post