പാൻ കേക്ക്
By Sherin Mathew
വൈകിട്ട് ഓഫീസീന്ന് ഇറങ്ങാൻ വൈകി .. മെട്രോ ഒക്കെ ഓടി പിടിച്ചു എസ്കലെട്ടരുകൾ പറന്നിറങ്ങി റോഡിലെ തിരക്കിലൂടെ ഒഴുകി കണവന്റെ കാറിൽ ആനപ്പുറത് കയറുന്ന പോലെ വലിഞ്ഞു കയറി പിറകിലത്തെ സീറ്റിൽ ചേക്കേറിയപ്പോൾ (മുന്നില് ഇരുന്നാൽ വിവരം അറിയും ഞാൻ .. അത് അമ്മാമ്മക്ക് പതിച്ചു പട്ടയം കൊടുത്തതാ) ആകെ ക്ഷീണിച്ചു
വീട്ടിൽ എത്താൻ വീണ്ടും വൈകി

ഇത്തിരി ഇരുന്നു ബീന ഉണ്ടാക്കിയ ഗോതമ്പ് ദോശയും സാമ്പാറും തട്ടി 8.30 ആയപ്പോ നടക്കാനിറങ്ങാൻ തുനിഞ്ഞു കാലും കൈയും കഴുകാൻ കുളിമുറിയിൽ കയറിയപ്പോഴാണ് അന്തരീക്ഷത്തിൽ ഒരശരീരി കേട്ടത് !

"മ്മമ്മാാാാാ വെശക്കുന്നൂ!!"(അമ്മാമ്മയാ)
മനസ്സിൽ ലഡ്ഡുക്കൾ നിരനിരയായി പൊട്ടി ..
ആ ടോണ്‍ ശരിയല്ലല്ലോ! ഒരപകടം മണക്കുന്നില്ലേ?
കേട്ട ഭാവം കാണിക്കാതെ, മിണ്ടാതെ, അനങ്ങാതെ കുളിമുറിയിൽ ഞാൻ പതുങ്ങി..
ഇതാ ഇപ്പൊ പറ്റിയ യുദ്ധമുറ!
പമ്മി ഇരുന്നു അടുത്ത നീക്കം ബുദ്ധിപൂർവം നിരീക്ഷിക്കാം
അടുത്ത വിളംബരം " പാൻ കേക്ക് ഉണ്ടോ???"
ഹോ!! രക്ഷപെട്ടു !!
ഒരക്ഷരം ഉരിയാടാതെ ഞാൻ കതകു തുറക്കുന്നു
അമ്മാമ്മ കണ്ണാടിയുടെ കോണിലൂടെ എന്നെ ചുഴിഞ്ഞു നോക്കിയത് കാണാത്ത ഭാവത്തിൽ ഞാൻ അടുക്കളയിലേക്കു നടന്നു

ഒരു ബൌൾ എടുത്ത് 1.5 കപ്പ്‌ മൈദാ അതിലേക്കു ഇട്ടു
4 ടേബിൾ സ്പൂണ്‍ പഞ്ചസാരയും 3 ടി സ്പൂണ്‍ ബേകിംഗ് പൌടെരും ഒരു നുള്ള് ഇട്ടു നന്നായി യോജിപ്പിച്ച് അതിലേക്കു 1 മുട്ട പൊട്ടിച്ചു ഒഴിച്ചു കൂടെ 1.5 കപ്പ്‌ പാലും ചേർത്തു. മുട്ടയുടെ മണം ഒളിക്കാൻ 4 തുള്ളി വനീലാ എസ്സ്സെന്സും ഇട്ടു (1/2 ടി സ്പൂണ്‍ ഏലക്ക പൊടിയോ കറുവാപട്ട പൊടിച്ചതോ ചേർക്കാം)
എല്ലാം നന്നായി ബീറ്റ് ചെയ്തു യോജിപ്പിച്ച് ദോശകൾപോലെ പാൻ കേക്കുകൾ ചുട്ടു
അമ്മാമ്മ പ്ലേറ്റുമായി ഹാജർ
കേക്കും ചുറ്റും തേനും ചുറ്റിച്ചു ഒഴിച്ച് കൊടുത്തു.
ബാക്കി മാവ് ഫ്രിജിൽ തള്ളി
നാളെ ബേബി സിറ്റിങ്ങിൽ ആ കങ്കാരിക്ക്കു (അഹങ്കാരി എന്ന് ഉപമ ഉല്പ്രേക്ഷ)
അത് തന്നെ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post