വീട്ടിൽ ആണെങ്കിൽ അമ്മ ഉണ്ടാക്കുന്ന കറികൾ കൂട്ടി എത്ര ചോറ് വേണേലും ഉണ്ണാം. കാന്താരിം കുരുമുളകും അരച്ച് പുരട്ട്ടി പൊരിക്കുന്ന മീനും, കൊച്ചുള്ളി മസാല ചേർത്ത് ചെറു തീയിൽ മൊരിചെടുക്കുന്ന ഉരുളകിഴങ്ങും, കട്ട തൈര് ഉടച്ചു വയ്ക്കുന്ന മോര് കറിയും, വെളിച്ചെണ്ണ കിനിയുന്ന അവിയലും ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും...

അപ്പോഴാണ് ഹോസ്റ്റലിൽ കുറെ പച്ചക്കറി പുഴങ്ങി മനുഷ്യന് കഴിക്കാൻ തരുന്നേ.. അപ്പൊ പിന്നേ അമ്മയുടെ മീൻ അച്ചാർ തന്നെ രക്ഷ.. വീട്ടില് നിന്നും പോരുമ്പോൾ എന്നും കാണും അമ്മയുടെ വക ഒരു കുപ്പി മീന അച്ചാർ...

മീന്‍ അച്ചാര്‍

By : SHerin Reji
1) ഉപ്പ് ആവശ്യത്തിന്
2) കുരുമുളക് പൊടിച്ചത് 1 ടി സ്പൂണ്‍
3) മഞ്ഞള്‍ പൊടി 1 ടി സ്പൂണ്‍
4) മുളക് പൊടി 1/2 കപ്പ്
5) വെളുത്തുള്ളി 6 അല്ലി
6) ഇഞ്ചി അരിഞ്ഞത് 1/2 കപ്പ്
7) കടുക് 1 ടി സ്പൂണ്‍
8) ഉലുവ 1/2 ടി സ്പൂണ്‍
9) വിനാഗിരി 1/2 കപ്പ്
10) എണ്ണ 1 1/2 ടേബിള്‍ സ്പൂണ്‍
11) കടുക് 1 ടേബിള്‍ സ്പൂണ്‍
12) ഇഞ്ചി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
13) ഉള്ളി ചെറുതായി അരിഞ്ഞത് 1 കപ്പ്
14) വെളുത്തുള്ളി 2 ടേബിള്‍ സ്പൂണ്‍
15) മീന്‍ 2 1/ 2 കിലോ ഗ്രാം
16) വെള്ളം 3 കപ്പ്
17) വിന്നാഗിരി 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

മീന്‍ ചെറിയ കഷ്ണങ്ങളായി മുറിച്ചു വൃത്തിയായി കഴുകി എടുക്കുക
1 മുതല്‍ 3 ചേരുവകള്‍ മീന്‍ കഷ്ണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് അല്‍പനേരം വെയിലത്ത് വയ്ക്കുക.
മീന്‍ വറുത്തെടുത്തു എണ്ണ ഊറ്റിക്കളഞ്ഞ് നനവില്ലാതെ വയ്ക്കുക
4 മുതല്‍ 8 വരെയുള്ള ചേരുവകള്‍ അരച്ചെടുത്ത് കുഴമ്പ് രൂപത്തിലാക്കി വിനാഗിരിയുമായി കുഴച്ചു വയ്ക്കുക.
11 മുതല്‍ 14 വരെയുള്ള ചേരുവകള്‍ വഴട്ടിയത്തിലേക്ക് ആദ്യം തയ്യാറാക്കിയ മസാല കുഴമ്പ് കൂടി ചേര്‍ത്ത് ചെറുതീയില്‍ ചൂടാക്കുക.
എണ്ണ മസാലയില്‍ നിന്ന് വേര്‍തിരിയുന്ന പരുവത്തില്‍ വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
അതിലേക്കു വിനാഗിരിയും ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ വാങ്ങി വയ്ക്കുക.
അതിലേക്കു മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക.
തണുക്കുമ്പോള്‍ കുപ്പിയിലാക്കി സൂക്ഷിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post