കല്ലുമ്മക്കായ റോള്
By : Aanil Khader AK

കല്ലുമ്മക്കായ ഉപയോഗിച്ചുകൊണ്ടുള്ള ഒരടിപൊളി റോളാണ് ഇന്നത്തെ വിഭവം. എല്ലാവര്ക്കും ഇഷ്ടമാകുന്ന ഒരു വിഭവമാണിത്. വളരെ എളുപ്പത്തില് തയ്യാറാക്കാനും കഴിയും
ചേരുവകള്
കല്ലുമ്മക്കായ- 25 എണ്ണം
സവാള- 2 എണ്ണം
വെളുത്തുള്ളി- 4 അല്ലി
പച്ചമുളക്- 5 എണ്ണം
ഇഞ്ചി- 1 കഷ്ണം
മല്ലിയില- 2 തണ്ട്
വെള്ളം- 2 കപ്പ്
മുളക്പൊടി- 2 ടീസ്പൂണ്
മഞ്ഞള്പ്പൊടി- 1/4 ടീസ്പൂണ്
ജീരകപ്പൊടി- 1/4 ടീസ്പൂണ്
ഉപ്പ്- ആവശ്യത്തിന്
അരിപ്പൊടി- 2 കപ്പ്
എണ്ണ- 2 കപ്പ്
തയ്യാറാക്കുന്ന വിധം
കല്ലുമ്മക്കായ തോട് കളഞ്ഞ് വൃത്തിയാക്കിയതിന് ശേഷം ഒരു കപ്പ് വെള്ളത്തില് വേവിച്ച് വെള്ളം മാറ്റി വയ്ക്കുക. കല്ലുമ്മക്കായി ചെറുതായി അരിഞ്ഞ് വയ്ക്കണം.
സവാള, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ നന്നായി അരച്ചെടുക്കുക. ഒരു കപ്പ് വെള്ളം, കല്ലുമ്മക്കായ വേവിച്ച വെള്ളം, അരപ്പ്, മുളക്പൊടി, മഞ്ഞള്പ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നിവ ചേര്ത്ത് തിളപ്പിക്കുക. ഇതിലേക്ക് കല്ലുമ്മക്കായയും അരിപ്പൊടിയും ചേര്ത്ത് നന്നായി യോജിപ്പിക്കുക.
അടുപ്പില് നിന്ന് വാങ്ങിവെച്ച് ചൂടാറിയതിന് ശേഷം കൈയില് അല്പം എണ്ണ തടവി കൈകൊണ്ട് കൂട്ട് നന്നായി യോജിപ്പിച്ചതിന് ശേഷം ചെറിയ റോളുകളാക്കി എണ്ണയില് വറുത്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post