മുട്ട മുളകിട്ടത് :- 
By : Muneera Saheer
മുട്ട - 6 എണ്ണം 
സവാള - 2 വലുത് 
തക്കാളി - 2 എണ്ണം
പച്ചമുളക് - 2 എണ്ണം
ഇഞ്ചി - 1 ഇഞ്ച് നീളം
വെളുത്തുള്ളി - 6 അല്ലി
മല്ലിപൊടി - 1 ടിസ്പൂൺ
മുളക്പൊടി - 2 ടേബിൾസ്പൂൺ
മഞ്ഞൾപൊടി - 1/2 ടിസ്പൂൺ
ജിരകം - 1ടിസ്പൂൺ
കടുക് - 1/4 ടിസ്പൂൺ
ഉലുവ - 1 നുള്ള്
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

മുട്ട വേവിച്ച് മാറ്റി വെക്കുക...

ജിരകം, ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞതും, 1 സവാള അരിഞ്ഞതും, തക്കാളി അരിഞ്ഞതും, മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, പച്ചമുളക് മിക്സിയിൽ ഇട്ട് അരച്ചു വെക്കുക... (നന്നായി അരയരുത് )

പാനിൽ എണ്ണ ചൂടാക്കി കുറച്ച് മഞ്ഞൾപൊടി ഇട്ട് വേവിച്ച മുട്ട വറുത്ത് എടുക്കുക... അതേ പാനിൽ കടുക്, ഉലുവ, വറ്റൽമുളക് ഇട്ട് മുപ്പിക്കുക... കറിവേപ്പില ചേർക്കുക... സവാള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക... സവാള ബ്രൗൺ നിറമായാൽ മിക്സിയിൽ അരച്ച പേസ്റ്റും, ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക... അരപ്പിന്റെ പച്ചമണം മാറിയാൽ മുട്ടയും ആവശ്യത്തിന് വെളളവും ചേർത്ത് യോജിപ്പിച്ച് വേവിക്കുക... മസാല കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റുക... ചപ്പാത്തിയുടെ കുടെയോ ചോറിന്റെ കൂടെയോ വിളമ്പാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post