ഈ മഴയാണല്ലോ നമ്മളെ കൊണ്ട് പരിപ്പ് വടയെയും പഴംപൊരിയെയുമൊക്കെപ്പറ്റി ചിന്തിപ്പിക്കുന്നത്.നല്ല ചൂട് ചായ ഊതി കുടിച്ചു അലസമായിരുന്നു മഴ ആസ്വദിക്കാൻ എന്താ രസം അല്ലെ ?
എന്നാൽ നമുക്ക് സമോസ ഉണ്ടാക്കിയാലോ ?
സമോസ
By : Sree Harish 
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് -2 (തീരെ ചെറിയ കഷ്ണങ്ങൾ ആക്കിയത് )
ഗ്രീന്പീസ്-1കപ്പ്‌ (Frozen ആണ് ഉപയോഗിച്ചിരിക്കുന്നത്)
(Dried ഗ്രീന്പീസ് ആണെങ്കിൽ കുതിർത്തു വേവിച്ചത്)
പച്ചമുളക്-2 (എരിവനുസരിച്ച്‌, ചെറുതായി അരിഞ്ഞത്)
മല്ലിപ്പൊടി- 1/2 ടി സ്പൂൺ
അയമോദകം -1/ 2 ടി സ്പൂൺ
മസാലപ്പൊടി- 1/2 ടി സ്പൂൺ (ജീരകം , ഗ്രാമ്പൂ,ഏലക്ക,ചൂടാക്കിപൊടിച്ചത് )
സാധാരണ ജീരകം - 1 പിഞ്ച്
മൈദാ -1 1/2 കപ്പ്‌
റവ -1 ടേബിൾ സ്പൂൺ
എണ്ണ-2 ടേബിൾ സ്പൂൺ
ഇളംചൂടുവെള്ളം, എണ്ണ,ഉപ്പ്,മല്ലിയില അരിഞ്ഞത്- ആവശ്യത്തിനു

ആദ്യം മൈദയും റവയും ആവശ്യത്തിനു ഉപ്പു ചേർത്ത് 2 ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് ഒന്ന് മിക്സ്‌ ചെയ്യാം. ഇതിലേക്ക് ചൂടുവെള്ളം കുറേശ്ശെ ഒഴിച്ച് നന്നായി ചപ്പാത്തിയുടെ പരുവത്തിൽ തയ്യാറാക്കുക .15-20 മിനിട്ട് നനഞ്ഞ ഒരു തുണി കൊണ്ട് മൂടി വെക്കുക്ക .
ഒരു പാനിൽ അല്പ്പം എണ്ണ ചൂടാക്കി ജീരകം ഇട്ട ശേഷം അതിലേക്കു ചെറുതായി അരിഞ്ഞ പച്ചമുളകും ഗ്രീൻപീസും ചേർത്തിളക്കുക ഇതിലേക്ക് ഉരുളക്കിഴങ്ങ് കഷ്ണളും മല്ലിപ്പൊടി മസാല പൊടി അയമോദകം എന്നിവയും ആവശ്യത്തിനു ഉപ്പുംകുറച്ചു മല്ലിയില അരിഞ്ഞതും ചേർത്തിളക്കി മാറ്റിവെക്കുക .
മാവ് ചെറിയ ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തും പോലെ പരത്തി നെടുകെ മുറിച്ച് കോൺ ഷേയ്പ്പിൽ ആക്കി,
(അരികുകൾ അല്പ്പം വെള്ളം പുരട്ടി ഒട്ടിച്ചു വെക്കുക )ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പൊട്ടറ്റൊ ഗ്രീൻപീസ് മിക്സ്‌ രണ്ടു സ്പൂൺ നിറച്ചു മുകൾ ഭാഗവും വെള്ളം പുരട്ടി നന്നായി സീൽ ചെയ്തു.ചൂടായ എണ്ണയിൽ(medium flame ) ഗോൾഡൻ ബ്രൌൺ ആകും വരെ വറുത്തെടുക്കാം. അരികുകൾ നന്നായി സീൽ ചെയ്തിരിക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post