ഇപ്പോ മുരിങ്ങക്കായുടെ സീസണല്ലേ. അപ്പൊ മുരിങ്ങയുടെ പൂവു കൊണ്ടുള്ള ഒരു വിഭവം ആയാലോ? വീട്ടില്‍ മുരിങ്ങയുള്ളവര്‍ക്ക് എളുപ്പത്തില്‍ കിട്ടും. ഇല്ലെങ്കില്‍ അയല്‍പ്പക്കത്തൊക്കെ ഒന്നു കറങ്ങി നോക്കൂ. വളരെ ഹെല്‍ത്തി ആയിട്ടുള്ള ഒന്നാണു മുരിങ്ങ. ഇതിന്‍റെ ഇലയും പൂവും കായും ഭക്ഷണയോഗ്യമാണ്. കൊളസ്ട്രോളിനും ഇരുമ്പിന്‍റെ അഭാവം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും പ്രതിവിധിയാണിത്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും അവശ്യം വേണ്ടതുമാണ്.
By: Lekshmi R Vikas
ഇനി ഡിഷിലേക്കു കടക്കാം.
1. കഴുകി വൃത്തിയാക്കിയ മുരിങ്ങപ്പൂ - 1 cup
2. തേങ്ങ ചിരകിയത്- 1/2 cup
3. വെളുത്തുള്ളി- 2അല്ലി
4. ജീരകം- 1/2 tspn
5. മഞ്ഞള്‍പ്പൊടി- 1/4 tspn
6. ഉപ്പ്- ആവശ്യത്തിന്
7. കടുക്, വറ്റല്‍മുളക്, കറിവേപ്പില,എണ്ണ- താളിക്കാന്‍ ആവശ്യമായത്.
* തേങ്ങയും വെളുത്തുള്ളിയും ജീരകവും മഞ്ഞള്‍പ്പൊടിയും കൂടി അധികം അരഞ്ഞുപോകാതെ ചതച്ചെടുക്കുക.
*എണ്ണ ചൂടായി കടുകു താളിക്കുക.
ശേഷം വൃത്തിയാക്കിയ മുരിങ്ങപ്പൂവും അരപ്പും ഉപ്പും ചേര്‍ത്ത് ഒന്നിളക്കി അടച്ചു വെയ്ക്കുക.
വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല, ഒന്നു വാടി വേവാകുമ്പോള്‍ കുറച്ച് കറിവേപ്പില കൂടി ചേര്‍ത്തെടുക്കാം.
ചില മുരിങ്ങയിലയ്ക്ക് ഒരു നേരിയ കയ്പ് ഉണ്ടാകാറുണ്ട്. എന്നാല്‍ മുരിങ്ങപ്പൂവിന് കയ്പ്പില്ല. വളരെ സ്വാദുള്ള ഒരു തോരന്‍ (മലബാര്‍ ഏരിയയില്‍ ഉപ്പേരി) ആണിത്. ഇതു മാത്രമായും ചോറിന്‍റെ കൂടെയും കഴിക്കാം.
Try & enjoy

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes