Home Made നെയ്യ്
By : Sherin Reji
നല്ല രുചിയുള്ള നറു നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?? നെയ്യ് മാത്രമല്ല ബട്ടറും.. നെയ്യ് കഴിച്ചാല്‍ പഞ്ചാമൃതത്തിന്റെ ഗുണം കിട്ടുമെന്നാണ് വിശ്വാസം. പക്ഷെ വിപണിയിൽ ലഭിക്കുന്ന നെയ്യിന് വില കൂടുതലാണെന്നു മാത്രമല്ല ശുദ്ധമായതാവില്ല... മൃഗ കൊഴുപ്പുകളും മറ്റും ചേർത്താവും ഇത് ലഭിക്കുന്നത്.. വിശ്വസിച്ചു കുട്ടികൾക്കു കൊടുക്കാൻ കഴിയില്ല എന്ന് മാത്രമല്ല കൊളസ്‌ട്രോൾ ക്ഷണിച്ചു വരുത്തുകയും ചെയ്യും..

എങ്കിൽ പിന്നേ നെയ്യ് സ്വയം വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ??? നിങ്ങളിൽ പലർക്കും ഇത്തറിയമായിരിക്കും.. അറിയാത്തവർ ഇതൊന്നു വായിച്ചോളൂ.. അപ്പൊ തുടങ്ങാം???

1. എന്നും പാല് തിളക്കുമ്പോൾ കിട്ടുന്ന പാൽപ്പാട ഒരു കുപ്പിയിൽ ശേഖരിച്ചു ഫ്രിഡ്ജിൽ വക്കുക.
(അധികം വലിയ കുപ്പി ആവരുത് ഒരു 500ml വരെ മാക്സിമം size. )

2. ഓരോ ദിവസവും കിട്ടുന്ന പാൽപ്പാട മുകളിൽ മുകളിൽ ഒഴിച്ച് വക്കുക..

3. കുപ്പി നിറയുന്നത് വരെ തുടരാം..

4. കുപ്പി നിറഞ്ഞു കഴിയുമ്പോൾ മിക്സിയുടെ ജാറിലിട്ടു കറക്കുക.. കുറേശ്ശേ വെള്ളം ചേർത്ത് കൊടുത്തു നന്നായി അടിച്ചു എടുക്കുക.. അധികം വെള്ളം ആവരുത്..

മഞ്ഞ നിറത്തിൽ ഒരു സാധനം രൂപപ്പെടും.. ഇതാണ് നമ്മുടെ വെണ്ണ അല്ലെങ്കിൽ Butter.

5. ഇനി ഒരു പാത്രത്തിലേക്ക് മിക്സിയിൽ നിന്നും വെണ്ണയും അടിച്ച വെള്ളവും എല്ലാം കൂടി ഒരു പാത്രത്തിലേക്ക് ഒഴിക്കുക..

5. മറ്റൊരു പാത്രത്തിൽ വെള്ളം എടുത്തു വെണ്ണ വടിച്ചു ഈ വെള്ളത്തിലേക്ക് മാറ്റുക.. ഒരു പ്ലാവില ഉപയോഗിച്ചാൽ മുഴുവൻ വെണ്ണയും എടുക്കാം..

6. 5 മിനിറ്റ് ആ വെള്ളത്തിൽ തന്നെ കിടക്കട്ടെ.. ഇനി ഈ വെണ്ണ ചൂടാക്കിയാൽ ശുദ്ധമായ നെയ്യ് കിട്ടും..

7 ചൂടാകുമ്പോൾ പത നില്കുന്നത് വരെ തുടരെ ഇളക്കിക്കൊണ്ടു ഇരിക്കണം.. കരട് ഉണ്ടെങ്കിൽ തണുത്തതിനു ശേഷം അരിച്ചു എടുക്കാം.. നെയ്യ് റെഡി...

Tips.

Butter ആണ് വേണ്ടതെങ്കിൽ വെള്ളത്തിൽ നിന്നും എടുത്തു ചൂടാക്കാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം..

ഈ ബട്ടർ, ബട്ടർ ചിക്കൻ, ബട്ടർ നാൻ, ബട്ടർ പനീർ ഒക്കെ ഉണ്ടാക്കാനായി ഉപയോഗിക്കാം..

കൂടാതെ കുട്ടികൾക്ക് ശുദ്ധമായ വെണ്ണ കൊടുക്കാം.. കൂട്ടത്തിൽ നമ്മക്കും കുറച്ചു കഴിക്കാട്ടോ..

വെണ്ണ ചൂടാവുമ്പോൾ കുറച്ചു മഞ്ഞൾ പൊടീ ചേർത്താൽ നല്ല കളർ കിട്ടും..

കറിവേപ്പില, മുരിങ്ങയില, ഒരു നുള്ളു ഉലുവ പൊടിച്ചതോ ചേർത്താൽ നെയ്യിന് നല്ല ഒരു flavour കിട്ടും..

നെയ്യ് ഉണ്ടാക്കിയ ശേഷമുള്ള കരട് ഒരു ചെറിയ കിഴിയിൽ കെട്ടി വെച്ചാൽ ദോശ ഉണ്ടാക്കുബോൾ ദോശകല്ലിൽ തേക്കാം..നെയ്യുടെ നല്ല മണം ദോശക്ക് കിട്ടും

നെയ്യിന്റെ ഗുണങ്ങൾ

നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷവളര്‍ച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും നെയ്യ് നല്ലതുതന്നെ. പത്തുവയസുവരെയെങ്കിലും കുട്ടികള്‍ക്ക് നല്ലപോലെ നെയ്യ് നല്‍കണമെന്ന് പറയാറുണ്ട്.

ഗര്‍ഭിണികള്‍ നെയ്യ് കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് നല്ലതാണ്.

സൗന്ദര്യ സംരക്ഷണത്തിലും നെയ്യിന് പ്രധാന സ്ഥാനമുണ്ട്. ചുണ്ടിന്റെയും ചര്‍മത്തിന്റെയും വരള്‍ച്ച മാറ്റാന്‍ നെയ്യ് നല്ലതാണ്.

ചര്‍മം മൃദുവാക്കുവാനും തിളക്കം വര്‍ദ്ധിപ്പിക്കുവാനും മറ്റേത് സൗന്ദര്യവര്‍ദ്ധക വസ്തുവിനേക്കാളും നെയ്യ് നല്ലതാണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post