ചക്ക അട
By : Nisha Srijith
ചക്ക വരട്ടിയത് ഉപയോഗിച്ച് ആണ് ചക്ക അട ഉണ്ടാക്കുന്നത്‌. ഞാന്‍ ഫ്രീസറില്‍ സൂക്ഷിച്ച ചക്ക വരട്ടിയത് കൊണ്ടാണ് ഇത് ഉണ്ടാക്കിയത്.

ആവശ്യമായവ:

അരിപ്പൊടി- 2 കപ്പ്‌
തേങ്ങാ തിരുമ്മിയത്‌- 1/4 കപ്പ്‌
ശര്‍ക്കര - 1/2 ഉണ്ട
ചക്ക വരട്ടിയത് - 1/2 കപ്പ്‌
ഉപ്പ് - ഒരു നുള്ള് (ചേര്‍ത്തില്ലെങ്കിലും കുഴപ്പമില്ല)
നെയ്യ് - 1 സ്പൂണ്‍
ചൂടു വെള്ളം
വാഴയില കീറിയത് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അരിപ്പൊടി, തേങ്ങാ തിരുമ്മിയത്‌, ശര്‍ക്കര ചീകിയത്‌, ചക്ക വരട്ടിയത്, ഉപ്പ്, നെയ്യ് എല്ലാം കൂടി കുറച്ചു ചൂടു വെള്ളം ഒഴിച്ച് കുഴയ്ക്കുക. ഒരുപാട് കട്ടിയായും ഒരുപാട് വെള്ളമയം കൂടിയും പോകരുത്‌. ഇലയില്‍ പരത്താവുന്ന പരുവം.

ഇനി വാട്ടിയ വാഴയിലയില്‍ ഒരു ഇത്തിരി വെള്ളമയം പുരട്ടിയിട്ട്‌ കുറച്ചു മാവെടുത്ത്‌ പരത്തി ഇല മടക്കുക..ബാക്കി മാവും അതെ രീതിയില്‍ തന്നെ ഓരോ വാഴയിലയിലും പരത്തി ഉണ്ടാക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തില്‍ ആവശ്യത്തിനു വെള്ളം വെച്ച് തിളയ്ക്കുമ്പോള്‍ ഇഡലി തട്ടില്‍ അട ഓരോന്നും വെച്ച് അടച്ചു ആവി കേറ്റി വേവിയ്ക്കുക.പത്തു പതിനഞ്ചു മിനിട്ടിനുള്ളില്‍ വെന്തു കിട്ടും. ചക്കയട തയ്യാര്‍ .

Breakfast aayo snacks aayo upayogikkam.... (വാഴയിലക്കു പകരം എടന്നയില (വഴനയില) ഉപയോഗിച്ചാല്‍ Super taste.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post