കപ്പ പുഴുങ്ങിയതും, മീൻ പറ്റിച്ചതും കൂടെ മുളകു ചതച്ചതും.
By : Jinson Mathew Kalathiparambil
1, കപ്പ പുഴുങ്ങിയെടുക്കുക

കപ്പ കക്ഷണങ്ങളാക്കി, വെള്ളവും ഉപ്പും ചേർത്ത് തിളപ്പിച്ച്, വെള്ളം ഊറ്റി വറ്റിച്ച്, പുഴുങ്ങിയെടുക്കുക.

2, മീൻ പറ്റിച്ചെടുക്കുക.

a - തേങ്ങ പീര, കുഞ്ഞുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് ചതച്ചെടുക്കുക.

b - ചതച്ചെടുത്തവ കുടംപുളിയും ഉപ്പും കഴുകിയെടുത്ത നത്തോലിയിൽ ചേർത്ത് പുരട്ടിവെക്കുക.

c - മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് പുരട്ടിവെച്ച നത്തോലിയും ചേർത്ത് ചെറുതീയിൽ വേവിച്ചെടുക്കുക.

d - വേവിച്ചെടുത്ത നത്തോലിയിൽ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വെള്ളം വറ്റിച്ചെടുക്കുക.

3, മുളക് ചതച്ചത്

ഇഞ്ചിയും, കുഞ്ഞുളളിയും, പച്ചമുളക്കും ചതച്ചെടുക്കുക, ആയതിലേക്ക് ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്ത് കൈകൊണ്ട് ഇളക്കിയെടുക്കുക.

നത്തോലി പറ്റിച്ചതും, മുളകു ചതച്ചതും, കപ്പ പുഴുങ്ങിയതും റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post