റ്റുറോണ്‍ ക്യാരമൽ ബനാന റോൾ
റ്റുറോണ്‍ അഥവാ 
ക്യാരമൽ ബനാന
റോൾ 
By : Kathu Pathu Mathew
ഈ പലഹാരം വൈകുന്നേരങ്ങളിൽ കഴിക്കുന്ന ഒരു ഫിലിപൈൻസ് സ്നാക് ആണ്എന്ന് വെച്ചാൽ ഫിലിപൈൻകാരുടെ ഇഷ്ട വിഭവം

ആവശ്യമുള്ള സാധനങ്ങൾ
ഏത്തപ്പഴം ഒന്നോ രണ്ടോ എണ്ണം
ഇനി അതിൽ കൂടുതൽ എടുക്കാം പക്ഷെ വേണ്ടതു നുസരിച്ച് മറ്റു ചേരുവകകൾ കൂട്ടണം എന്ന് മാത്രം ഇവിടെ രണ്ടു എത്തപഴത്തിനു വേണ്ട മറ്റു സാധനങ്ങൾ മാത്രമാണ് എടുത്തിട്ടുള്ളത്
അരകപ്പ് പഴുത്ത ചക്ക ചുള കഷണങ്ങളാ ക്കിയത്
റോള് ചെയ്യാൻ വേണ്ടിറാപ്പർ പേപ്പർ (പേസ്ട്രി )
ബ്രൌണ്‍ ഷുഗർ-പഞ്ചസാരയുടെ മറ്റൊരു രൂപം കേരളത്തിൽ ബ്രൌണ്‍ ഷുഗർ കിട്ടുമോയെന്നറിയില്ല
പകരം ന -ല്ലത് പോലെ പൊടിച്ച ശര്ക്കരയായാലും മതി
,ഒന്നോ രണ്ടോ മുട്ടയുടെ വെള്ള
എണ്ണ ഒരു കപ്പു

ഉണ്ടാക്കുന്ന വിധം
ഒരു ഏത്തക്ക നീളത്തിൽ മൂന്നു കഷണങ്ങളാ ക്കുക ,വീണ്ടും ഓരോകഷണങ്ങളും മൂന്നായി നീളത്തിൽ കീറുക അപ്പോൾ ഒൻപതു കഷണ ങ്ങൾ ഒരു എത്തപഴത്തിൽ നിന്നും ലഭിച്ചു കഴിഞ്ഞു
ചതുരത്തിൽ മുറിച്ചെടുത്ത റാ പ്പെർ പേപ്പറിൽ ചിത്രത്തിൽ കാണുന്നതു പോലെകീറിയെടുത്തഏത്തക്ക കഷണങ്ങൾ ബ്രൌണ്‍ ഷുഗറിൽ ഒന്ന് തിരി ച്ച് മറിച്ചു എടുത്തു ചക്കച്ചുള അരിഞ്ഞത് മധ്യഭാഗത്ത്‌ വെച്ച് മറ്റൊരു ഏത്തക്ക കീറിയതു മുകളിൽ വെച്ചു രണ്ടറ്റവും മടക്കി ബാക്കിഅറ്റം മുട്ടയുടെ വെള്ള തേച്ചു ഒട്ടിക്കുക . ഈ മടക്കി വെച്ചതിനു മുകളിലും അല്പ്പം ബ്രൌണ്‍ ഷുഗർ തെക്കുക പിന്നീടു പാനിൽ അല്പ്പം എണ്ണ ഒഴിച്ചുചൂടാകുമ്പോൾ ഓരോ പൊതിഞ്ഞു തയാറാക്കി വെച്ച കഷണങ്ങളും എണ്ണയിൽ പതുക്കെ വെക്കുക ചെറുതീയിൽ കുറച്ചു നേരം കിടക്കട്ടെ ഒരു ഭാഗം ബ്രൌണ്‍ നിറം ആവുമ്പോൾ പതുക്കെ മറിച്ചിടുക പഴം പൊരി ഉണ്ടാക്കുന്നപോലെ എണ്ണയിൽ മുങ്ങി കിടക്കേണ്ട ആവശ്യമില്ല,,വറുക്കാതെ തന്നെ ഈ പൊതിഞ്ഞ റ്റുറോണ്‍ കൂടുതൽ ഉണ്ടാകാൻ സമയമില്ലെങ്കിൽ നാളത്തേക്ക് വേണ്ടി വാ യുകടക്കാത്ത ബാഗിൽ ഫ്രീസറിൽ വെക്കുക ആവശ്യാനുസരണം ഉണ്ടാക്കാം

സ്പ്രിംഗ് റോള് റാപെർഎന്നപേരില് കടയിൽ നിന്നുംവാ ങ്ങാൻ കിട്ടും .ഇവിടങ്ങളിൽ റ്റുറോണ്‍റാപ്പേർ എന്ന് പേരിൽ ഏഷ്യൻകടകളിൽ വാങ്ങാൻ കിട്ടും അല്ലെങ്കിൽ വീട്ടില് തന്നെ നമുക്ക് സ്വയം ഉണ്ടാക്കാ വുന്നതുമാണ് ,-
ട്യൂ റോ ൻ റാപ്പേർഉണ്ടാക്കുന്ന വിധം
ഹോൾ പർപസ് പ്പൊടി (മൈദാ )ചോളം പ്പൊടി സമാസമം എടുത്തു പാലും മുട്ടവെള്ളയും ഒരു നുള്ള് ഉപ്പും ചേർത്ത് ലൂസായി കുഴച്ചു നോണ്‍ സ്റ്റി ക്കിംഗ് പാനിൽ കൈകൊണ്ടു തന്നെ പാടപോലെ തേച്ചു പിടിപ്പിക്കുകചെറിയ ഫ്ലെമിൽ സ്റ്റവ്‌ ഇടുക അതിനുശേഷം പാനിൽ നിന്നും അത് പാനിൽ നിന്നും പതുക്കെ അടര്ത്തി എടുക്കുക ഒരു തുണി ക ക്ഷണത്തിൽ നിരത്തി വെക്കണം അത് ആവശ്യ ത്തി നനുസരിച്ചു മുറിച്ചെടുത്തു റോള് ചെയ്യാം .
കടയില് നിന്നും വാങ്ങിക്കുന്നത് തന്നെ സൌകര്യ പ്രദം ആവശ്യം കുള്ളത് എടുത്തു ഫ്രീസെ റി ൽ സൂക്ഷിചാൽ മതി

ഈ റ്റുറോണ്‍ ബനാന റോൾ ക്രിസ്പ്പി ആയിരിക്കുന്നതിനു അതുണ്ടാകി കഴിഞ്ഞാൽ ഉടൻ

മൂടി അടച്ചു വെക്കരുത് എണ്ണ വാര്ന്നു പോയതിനുശേഷം മാത്രം എടുത്തു വെക്കാം അധിക നാൾ ഇരിക്കുന്ന സാധനമല്ല ,വറുക്കാതെ തന്നെ ഈ പൊതിഞ്ഞ റ്റുറോണ്‍ വാ യുകടക്കാത്ത ബാഗിൽ ഫ്രീസറിൽ വെക്കുക ആവശ്യാനുസരണം ഉണ്ടാക്കാം അപ്പപ്പോൾ ഉണ്ടാക്കുക അതാണ്‌ കഴിക്കാൻ നല്ലതും ബനാന ഫ്രൈ പോലെ തന്നെയാണ് കുട്ടികള്ക്ക് ഇഷ്ട്ടപെടും തീര്ച.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post