തേങ്ങാ ചമ്മന്തി
By : Indu Jaison
ആവശ്യമായവ

തേങ്ങാ ചിരവിയത് – ½ മുറി 
ചുമനുള്ളി - 5 -6 എണ്ണം
വറ്റല്‍ മുളക് – 3 -4 എണ്ണം
വെളുത്തുള്ളി – 2 അല്ലി
കറിവേപ്പില – ആവശ്യത്തിനു
ഇഞ്ചി – ഒരു ചെറിയ കഷണം
വാളന്‍പുളി – നെല്ലികാ വലുപ്പത്തില്‍
ഉപ്പു , വെളിച്ചെണ്ണ – ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

ഫ്രയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് , ചുമനുള്ളി , വറ്റല്‍ മുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക.
അതിലേക്കു തേങ്ങാ ചിരവിയത് ചേര്‍ത്തു ഇളക്കി 1 -2 മിനറ്റ്നു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യുക.
ഈ തേങ്ങാ കൂട്ടു തണുത്തതിന് ശേഷം ഇഞ്ചിയും, വാളന്‍പുളിയും, ഉപ്പും കൂടി ഇതില്‍ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ചേര്‍ത്ത് കുഴച്ചെടുതാല്‍ രുചികരമായ തേങ്ങാ ചമ്മന്തി തയ്യാര്‍ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post