അങ്ങിനെ ഞാനും ഉണ്ടാക്കി ബണ്‍ 
By : Indu Jaison
ആവശ്യമുള്ള സാധനങ്ങള്‍ 

യീസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍ 
ചെറു ചൂട് വെള്ളം - 2 ടേബിള്‍ സ്പൂണ്‍
തിളപ്പിച്ചാറ്റിയ പാല്‍ - 1 കപ്പ്
ഉപ്പു – ആവശ്യത്തിനു
എണ്ണ - ½ കപ്പ്
മൈദാ – 3 കപ്പ്
പഞ്ചസാര - ¼ കപ്പ്
മുട്ട – 1 നന്നായി ബീറ്റ് ചെയ്തത്
മുട്ട വെള്ള – 1 മുട്ടയുടെ
വെളുത്ത എള്ള് – അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം :

ചെറു ചൂട് വെള്ളത്തില്‍ ½ ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും യീസ്റ്റും ചേര്‍ത്ത് കലക്കി 10 മിനുട്ട് വെക്കുക
തിളപ്പിച്ചാറ്റിയ പാലിലേക്കു , ഉപ്പു, എണ്ണ, പഞ്ചസാര എന്നിവ ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക
ഇതിലേക്ക് മൈദാ കുറേശെ ആയി ചേര്‍ത്ത് നന്നായി കൈ കൊണ്ടു കുഴച്ചു എടുക്കുക.
ഇതിലേക്ക് ബീറ്റ് ചെയ്തു വെച്ചിരിക്കുന്ന മുട്ടയും , യീസ്റ്റും ചേര്‍ത്തു നന്നായി ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ 10-15 മിനുറ്റ് കുഴക്കണം
ഒരു ബൌളില്‍ കുറച്ചു എണ്ണ തേച്ചു ഈ മാവ് അതില്‍ വെച്ച് ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 1 മണിക്കൂര്‍ വെക്കുക.
അതിനു ശേഷം കൊഴുക്കട്ടയുടെ വലുപ്പത്തില്‍ ഉരുളകളാക്കി വീണ്ടും 20 മിനുട്ട് വെക്കുക.

ഓവന്‍ 180 C യില്‍ 10 മിനുട്ട് നേരം പ്രീ ഹീറ്റ് ചെയ്യുക

അതിനു ശേഷം ഓരോ ഉരുളകളുടെയും മുകള്‍ ഭാഗം മുട്ടയുടെ വെള്ള കൊണ്ട് നന്നായി ബ്രഷ് ചെയ്തു വെളുത്ത എള്ള് കുറച്ചു വിതറി 15-16 മിനുട്ട് നേരം ബേക്ക് ചെയ്യുക .
ബണ്‍ റെഡി !!!

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post