Shudh Desi Ghee
By : Renju Ashok
ഇതിനുമുമ്പ് നെയ്യ് വേറൊരാൾ post ചെയ്തിട്ടുണ്ട്. എന്നാലും ഇരിക്കട്ടെ. 
പാലു കാച്ചി ആറിയശേഷം എന്നും കുറച്ചുനേരം ഫ്രിഡ്ജിൽ വൈക്കണം. അപ്പോൾ മുകളിൽ നല്ല കട്ടി പാട വരും അത് അന്നന്നു എടുത്ത് ഒരു പാത്രത്തിൽ ശേഖരിക്കണം അടപ്പു loose ആയ പത്രത്തിലാകണം. നല്ല tight ആയടച്ചു വച്ചാൽ വാട കാണും.15 ഓ 20 ഓ ദിവസം ആകുമ്പോൾ എടുത്ത് ഒരു spoon തൈരു mix ചെയ്ത് അഞ്ചാറു മണിക്കൂർ വച്ചേക്കണം. 
അപ്പോഴേക്കും വെണ്ണ ആയി തുടങ്ങും. തവി കിടക്കുന്ന ഫോട്ടോ അതാ. അതിൽ നിന്നും കുറേച്ചേ എടുത്തു മിക്സി യുടെ വലിയ ജാറിൽ ഏതാണ്ട് ഇരട്ടിയോളം വെള്ളമൊഴിച്ച് ഒന്നു കറക്കണം അപ്പോഴേക്കും വെളളം വേറെ വെണ്ണ വേറെ ആകും. അതിനെ കഴുകി അരി ച്ചെടുക്കണം. കുറെ വെളളം മുകളിൽക്കൂടി ഒഴിച്ചാൽ മതി. അരിപ്പയിൽ എടുത്ത് വച്ചിട്ട്. അരിപ്പയിലിരിക്കുന്നതാ ചുമന്ന photo.
എല്ലാം അതു പോലെയെടുത്തു വെണ്ണ മാറ്റി വലിയ ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ ഇട്ട് ഉരുക്കണം. 20 mins ൽ കൂടുതൽ edukkum. അടിയിൽ പിടിക്കാതെ ഇടക്കിടെ ഇളക്കിക്കൊടുക്കണം .തിളച്ചു പൊങ്ങും അതാ പറഞ്ഞെ വലിയ പാത്രത്തിൽ വയ്ക്കാൻ. ആദ്യം തിളക്കുമ്പോൾ പാലു പോലിരിക്കും. പിന്നീട് നല്ല തെളിഞ്ഞു വെളളം പോലാകും. അതിനെ ചൂടോടെ അരിച്ചു മാറ്റി കുപ്പിയിലാക്കാം.അല്ലെങ്കിൽപിന്നെയുറഞ്ഞു പോകും അരിക്കാൻ അരിക്കാൻ പാടാ. അടിയിൽ തേങ്ങ വറുത്തമാതിരി waste അടിയും. ഫോട്ടോയിൽ കാണും പോലാകും.
നാട്ടിലെ പാലിൽ പാട കിട്ടുന്ന കാര്യം വലിയ പാടാ. ഇവിടെ നല്ല കട്ടി പാലാ അതുകൊണ്ട് ഒരു ലിറ്റർ പാലിലിൽ നിന്നും അര കിണ്ണം പാടയോളം കിട്ടും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post