വെണ്ടക്കാ ഫ്രയ്
By : Munir Lakkidi

ആവശ്യമുള്ള സാധനങ്ങൾ 
---------------------------------
1)വെണ്ടക്കാ - 250 ഗ്രാം
2)വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
3)ഉഴുന്ന് പരിപ്പ് - 1 ടീ സ്പൂൺ
4)കറിവേപ്പില - ആവശ്യത്തിന്
5)സവാള - 2 എണ്ണം
6)ഉപ്പ് - 1 ടീ സ്പൂൺ
7)മഞ്ഞൾ പൊടി - 1 ടീ സ്പൂൺ
8)സാമ്പാർ പൊടി - 1 ടീ സ്പൂൺ

തയ്യാറാക്കുന്ന വിധം
----------------------------
1)വെണ്ടയ്ക്ക ചെരിച്ചു അരിഞ്ഞെടുക്കുക ,സവാള ചെറുതായി അരിഞ്ഞെടുക്കുക
2)എണ്ണ ചൂടാക്കി അതിലേക്കു കടുക് പൊട്ടിച് ഉഴുന്ന് പരിപ്പും കറിവേപ്പിലയും മൂപ്പിച്ചെടുക്കുക
3)സവാള അതിലേക്കിട്ടു ബ്രൗൺ നിറമാകുന്നതു വരെ വയറ്റിയെടുക്കുക
4)അതിലേക്കു അരിഞ്ഞു വെച്ച വെണ്ടയ്ക്ക , ഉപ്പ് ,മഞ്ഞൾപ്പൊടി ,സാമ്പാർപൊടി ചേർത്ത് നന്നായി വയറ്റി വറുത്തെടുക്കുക
5)വെണ്ടയ്ക്ക നന്നായി ഫ്രയ് ആയാൽ ഇറക്കി വെക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post