ഉള്ളി തീയ്യൽ / Ulli Theeyal
By : Anjali Abhilash
ചെറിയ ഉള്ളി : 1 cup
വാളൻ പുളി : ചെറിയ നെല്ലിക്ക വലുപ്പത്തിൽ
നാളികേരം ചിരവിയത് : 1/2 cup
ഉണക്ക മുളക് 5 എണ്ണം
കൊത്തമല്ലി : 1 table spoon
ജീരകം : 1/4 tea spoon
കുരുമുളക് : 1/4 tea spoon
കായം: ഒരു ചെറിയ കഷ്ണം
ഉലുവ: 1/4 tea spoon
മഞ്ഞൾ പൊടി: 1/4 tea spoon
വെളിച്ചെണ്ണ: 4 table spoon
കറിവേപ്പില

കടുക് വറവിടാൻ
വെളിച്ചെണ്ണ: 2 table spoon
കടുക് : 1/2 tea spoon
ഉണക്ക മുളക്: 2 എണ്ണം

ചെറിയ ഉള്ളി അരിഞ്ഞു വെക്കുക
പുളി കുറച്ചു വെള്ളത്തിൽ കുതിരാൻ വെക്കുക
ഒരു പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഉണക്ക മുളക്,കൊത്തമല്ലി,ജീരകം,കുരുമുളക്,കായം,ഉലുവ എന്നിവ ചേർത്ത് ഒരു 3 മിനിറ്റ് വറുക്കുക
ഇതിലേക്ക് ചിരകി വെച്ച നാളികേരം ചേർത്ത് ചെറിയ തീയിൽ ബ്രൗൺ നിറം ആവും വരെ വറുക്കുക
തണുത്തതിനു ശേഷം നന്നായി അരച്ചെടുക്കുക
മറ്റൊരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അറിഞ്ഞു വെച്ചിരിക്കുന്ന ചെറിയ ഉള്ളി ഒരു 5 മുതൽ 6 minute വരെ നന്നായി വഴറ്റുക
പുളി നന്നായി പിഴിഞ്ഞെടുത്ത വഴറ്റി വെച്ചിരിക്കുന്ന ഉള്ളിയിലേക്കു ചേർത്ത് തിളപ്പിക്കുക
അരച്ച് വെച്ചിരിക്കുന്ന നാളികേരവും മഞ്ഞൾ പൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് ചെറിയ തീയിൽ 5 മിനിറ്റ് തിളപ്പിക്കുക
ശേഷം കടുകും മുളകും ചേർത്ത് വറവിടുക
ചൂട് ചൊറിനൊപ്പം വിളംബാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post