PRAWNS-DRUMSTICK in COCONUT gravy
By : Charmine Antony
മുരിങ്ങയ്ക്കാ ഇട്ട് തേങ്ങ അരച്ചു വച്ച കൊഞ്ച് കറി
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കറിയാണിത്. ചോറും കൊഞ്ചു - മുരിങ്ങയ്ക്ക കറിയും മാങ്ങാ അച്ചാറും ! ഒരൊന്നൊന്നര combination ആണ്.
ഒരു ചട്ടിയിൽ കുറച്ചു എണ്ണയൊഴിച്ച് അരിഞ്ഞ തക്കാളിയും പച്ചമുളകും വഴറ്റണം. ചെറുതായി വാടിക്കഴിയുമ്പോൾ മുരിങ്ങയ്ക്കയും മാങ്ങയും കൊഞ്ചും ചേർത്ത് ഇളക്കി കൊടുക്കുക ( മാങ്ങ ഇല്ലെങ്കിൽ കുറച്ചു പുളി പിഴിഞ്ഞു ചേർക്കാം ). ഇനി അൽപം വെള്ളവും കൊഞ്ചിനു ആവശ്യമുള്ള ഉപ്പും ചേർത്ത് അടച്ച് വച്ച് വേവിക്കാം.
അത് ഒരു പത്ത് മിനിറ്റ് തിളയ്ക്കട്ടെ.
ഈ സമയം അരപ്പിന് ആവശ്യമായ തേങ്ങ തിരുമ്മിയതും അഞ്ചാറു ചുവന്നുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും ആവശ്യത്തിനു മുളകുപൊടിയും അൽപം മഞ്ഞപ്പൊടിയും മല്ലിപ്പൊടിയും വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇപ്പോൾ കൊഞ്ചും മുരിങ്ങയ്ക്കയും വെന്തു കഴിഞ്ഞിട്ടുണ്ടാവും.
ഇനി ഈ അരപ്പ് കൊഞ്ചിൽ ചേർത്ത് അരപ്പിന് ആവശ്യമായ ഉപ്പും ചേർക്കുക. ഇതിൽ ആവശ്യാനുസരണം വെള്ളം ചേർത്ത് അരപ്പിന്റെ പച്ച മണം മാറും വരെ അടച്ച് വച്ച് വേവിച്ചതിനു ശേഷം അടുപ്പിൽ നിന്നും മാറ്റാം.
ഇനി കടുക് താളിക്കാനായി കുറച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം കുഞ്ഞായി അരിഞ്ഞ ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി കറിയിലേക്ക് ഒഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post