ചിക്കൻ കാൽ ഡ്രൈ ഫ്രൈ :
By : Sindhu Suresh‎

വേണ്ട സാധനങ്ങൾ :

ചിക്കൻ കാൽ-4
ഉപ്പു -1 സ്പൂൺ
മഞ്ഞൾ പൊടി -1/2 സ്പൂൺ, ചിക്കൻ രണ്ടു സൈഡും കത്തി വച്ച് വരഞ്ഞു ഉപ്പും മഞ്ഞൾപൊടിയും പിരട്ടി വക്കുക .
ഇനി ഒരു ചെറിയ മിക്സ് ഉണ്ടാക്കാം .ഒരു ചെറിയ മിക്സി ജാറിൽ താഴെ പറയുന്ന സംഭവങ്ങൾ എടുത്തു ഒരു പേസ്റ്റ് ഉണ്ടാക്കുക .
വെളുത്തുള്ളി -6-7 എണ്ണം
ഇഞ്ചി - മീഡിയം പീസ്
കറിവേപ്പില -1 തണ്ടു
കാശ്മീരി ചില്ലി പൌഡർ -1-2 സ്പൂൺ
(എരിവ് വേണമെന്നുള്ളവർക്ക് വേറെ മുളകുപൊടി ചേർക്കാം .)
ഗരം മസാല -1/2 സ്പൂൺ
എണ്ണ -1 സ്പൂൺ

ഈ പേസ്റ്റും കൂടി ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കൂ . ഒരു20-30 മിനുട്സ് ഈ ചിക്കൻ അവിടെ ഒരുങ്ങി ഇരിക്കട്ടെ .
ഒരു പാൻ എടുത്തു 4-5 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തീയ് നന്നായി കുറച്ചു ഒരുങ്ങിയിരിക്കുന്ന ചിക്കൻ പാനിൽ വച്ച് മൂടി വക്കുക . 5-10 മിനിറ്റ് കഴിഞ്ഞു ഈ ചിക്കൻ ഒന്ന് മറിച്ചിടുക , മൂടിവെക്കുക . 20-25 മിനിറ്റ് കഴിയുമ്പോൾ ഇത് വാങ്ങി വെക്കൂ .
(ക്രിസ്പി ആക്കാൻ ഒന്നുകിൽ 2 സ്പൂൺ റവ / അരിപ്പൊടി കൂടെ ചേർക്കാവുന്നതാണ് ).കുറച്ചു സവാള ഒക്കെ അരിഞ്ഞു വിതറി , ഇനി അതിനും മടിയാണെങ്കിൽ ഒരു നാരങ്ങാ പിഴിഞ്ഞ് ... നിങ്ങൾആരംഭിച്ചാലും..
ഞാൻ അനുഗ്രഹിച്ചിരിക്കുന്നു ....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post