കൊത്തു ചപ്പാത്തി (Kothu Chapathi)
By : Anu Thomas
കൊത്തു പൊറോട്ട പോലെ ചപ്പാത്തിവച്ചും ഉണ്ടാക്കാം. ചപ്പാത്തി അധികം വന്നാൽ ഒന്ന് മേക് ഓവർ ചെയ്തു കൊത്തു ചപ്പാത്തി ഉണ്ടാക്കാം.

ചപ്പാത്തി/ റൊട്ടി - 2
സവാള - 1
തക്കാളി - 1
പെരും ജീരകം, ജീരകം പൊടി , ഗരം മസാല - 1/4 ടീസ്പൂൺ
മുളക് പൊടി - 2 ടീസ്പൂൺ
കറുക പട്ട - 1
പച്ച മുളക് - 1

ചപ്പാത്തി ചെറുതായി നുറുക്കി വയ്ക്കുക. മുട്ട ഉപ്പു ചേർത്ത് അടിച്ചു പാനിൽ ഒഴിച്ച് ചെക്ക് എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് പെരും ജീരകം,പട്ട, സവാള , കറി വേപ്പില , പച്ച മുളക് വഴറ്റുക.തക്കാളി ചേർത്ത് വഴറ്റി, മുളക് , ജീരകം, ഗരം മസാല പൊടികളും ഉപ്പും ചേർത്ത് ഇളക്കുക.പൊടിയുടെ പച്ച മണം മാറുമ്പോൾ 1/4 കപ്പ് വെള്ളം ചേർക്കുക.ചപ്പാത്തി ചേർത്ത് ഇളക്കി ഡ്രൈ ആകുമ്പോൾ മുട്ട ചിക്കിയത്,മല്ലിയില ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.

വെജിറ്റേറിയൻസ് ആണെങ്കിൽ മുട്ടയ്ക്ക് പകരം പനീർ ഉപയോഗിക്കാം.ഇതിനു പ്രത്യേകിച്ച് കറി ഒന്നും ആവശ്യമില്ല.പിന്നെ വേണമെങ്കിൽ റൈത്ത കൂട്ടി കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post