തേങ്ങാപാൽ ചേർത്ത മീൻ കറി 
Poached fish in hot and sour coconut gravy

ഏതു മീനും നല്ല ദശ ഉള്ളത് ഇങ്ങനെ വെക്കാം. ഞാൻ ഉപയോഗിച്ച മീൻ fresh water (ആറ്റുമീൻ) ആണ്. 

Preparation:മീൻ ചെതുമ്ബൽ കളഞ്ഞു നല്ലപോലെ വൃത്തി ആക്കി കഴുകി കഷണങ്ങൾ ആക്കുക. പുളി ചൂട് വെള്ളത്തിൽ കുതിർക്കുക. ഇഞ്ചി, ഉള്ളി, പച്ചമുളക് വെളുത്തുള്ളി എന്നിവ അരിയുക.

ഉണ്ടാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, കറിവേപ്പില വഴറ്റുക. ഇതിലേക്ക് ഉപ്പു, മുളകുപൊടി അല്പം മഞ്ഞൾപൊടി ഇട്ടു ഇളക്കുക. കുതിർന്ന കുടമ്പുളിയും ഒഴിക്കുക. എല്ലാം കൂടി ഒരു ചട്ടിയിലേക്കു മാറ്റി അടുപ്പത്തു വെച്ച് തിളപ്പിക്കുക. ചാറിന്റെ പുളി നോക്കുക. നല്ല പുളി ആയി എന്ന് തോന്നിയാൽ ഈ തിളയ്ക്കുന്ന കറിയിലേക്കു മീൻ കഷണങ്ങൾ പതിയെ ഇടുക. എല്ലാ കഷണങ്ങളും നല്ലപോലെ മുങ്ങി ഇരിക്കണം. വേണം എങ്കിൽ അല്പം ഒരു ചെറിയ നുള്ളു കായം മുകളിൽ വിതറാം. നല്ലപോലെ അഞ്ചു മിനിറ്റു തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ഞാൻ Cooktop ഉപയോഗിക്കുന്നത് കൊണ്ട് ഒരു നല്ല കനൽ പോലെ ചൂടുണ്ട്. ഗ്യാസ് അടുപ്പു ആണെങ്കിൽ കുറച്ചു നേരം കൂടി അടുപ്പു ഓൺ ആയിരിക്കണം. ഇങ്ങനെ വെച്ചാൽ കഷണങ്ങൾ ഉടഞ്ഞു പോവാതിരിക്കും. തിള നിന്ന് കഴിയുമ്പോൾ ഒരു കപ് തേങ്ങാപാൽ തലപ്പാൽ (coconut cream ) മുകളിൽ ഒഴിക്കിച്ചു നല്ലപോലെ ചട്ടി ചുറ്റിച്ചു കറിയിൽ ചേർക്കുക. കറി റെഡി
ഞാൻ പിറ്റേ ദിവസം ആണ് കരി ഉപയോഗിച്ചത്. കാരണം കഷണങ്ങൾ എല്ലാം നല്ലപോലെ പുളി പിടിച്ചു കൂടുതൽ രുചി ഉണ്ടായിരുന്നു.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post