ചിക്കൻ അണിയൻ റോസ്റ്റ്
By : Jensy Anil
കോഴി ഇടത്തരം കഷണം - 1 kg
ഇഞ്ചി, വെളുത്തുള്ളി - 1/4 കപ്പ്
മുളക് പൊടി - 2 tsp
മഞ്ഞൾപ്പൊടി - 1/4 tsp
ഏലക്ക - 2
തക്കോലം ഉള്ളിലെ കുരുകളഞ്ഞ് -2
കറുവപ്പട്ട - 1 ചെറിയ കഷണം
കുരുമുളക് - 1 tsp
പെരുംജീരകം - 1 tsp
ചെറിയ ഉള്ളി - 1 കപ്പ്
ചെറുനാരങ്ങാനീര് - 1 tsp
ഉപ്പ്, എണ്ണ -പാകത്തിന്

തയ്യാറാക്കുന്ന വിധം:
ആദ്യം മസാലകൾ എല്ലാം ഒന്ന് പൊടിക്കുക. ഇതിൽ മറ്റ് പൊടികളും നാരങ്ങാനീരും ചേർത്ത് നന്നായി അരച്ചെടുക്കുക [ഞാൻ അരകല്ലിൽ ആണ് അരച്ചത് ] ഇത് ഉപ്പും ചേർത്ത് ചിക്കനിൽ നന്നായി തിരുമ്മി പിടിപ്പിക്കുക. ഒരു മണിക്കൂർ വെക്കുക. പീന്നീട് ചെറുതീയിൽ വേവിക്കണം. [ഞാൻ മൺചട്ടിയിൽ ആണ് വേവിച്ചത് - പ്രത്യേക സ്വാദാണ്] ചിക്കൻ മൂക്കാൽ വേവാകുമ്പോൾ ഉള്ളി ചേർക്കുക. കോഴി വെന്ത ശേഷം ചുവന്നുള്ളിയും ചിക്കനും ചാറിൽ നിന്ന് മാറ്റിവെക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഈ കോഴിക്കഷണങ്ങൾ അല്പം വീതം ചേർത്ത് അധികം മൂക്കാതെ വറുത്ത് കോരുക. അവസാനം കോഴി വെന്ത ഗ്രേവിചേർത്തു ചൂടാക്കി, വറുത്ത് വെച്ചിരിക്കുന്ന കോഴിക്കഷണങ്ങളും, ചുവന്നുള്ളിയും ചേർത്ത് വാങ്ങുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post