ഇന്നത്തെ റെസിപ്പി ഇഡ്ഡലിയും വഴുതനങ്ങ കറിയും ആണ് . 
By : Ranjana Venu
ആദ്യം ഇഡ്ഡലി ആവാം . അതിനു നാലു ഗ്ലാസ് ഇഡ്ഡലി അരി വെള്ളത്തിൽ കുതിരാൻ വെക്കുക. വേറെ പാത്രത്തിൽ ഒരു ഗ്ലാസ്സ് ഉഴുന്നും വെള്ളം ഒഴിച്ച് വെക്കുക . ഒരു മൂന്നാലു മണിക്കൂർ കഴിയുമ്പോ ഉഴുന്ന് നന്നായി കഴുകണം അതിനു ശേഷം അതിലേക്കു ഒരു ടീസ്സ്പൂൺ ഉലുവ ഇടുക . അതിനു ശേഷം കഴുകണ്ട. അതിലേക്കു കുറച്ചു കൂടുതൽ വെള്ളം ഒഴിക്കുക .വീണ്ടും ഒരു 6 -7 മണിക്കൂർ കുതിർക്കുകഈ വെള്ളം ആണ് അരിയും ഉഴുന്നും ആട്ടുമ്പോൾ ഉപയോഗിക്കുന്നത് . വേണമെങ്കിൽ ആട്ടുന്ന സമയത്തു ഒരു ഗ്ലാസ്സ് അവലോ മലരോ ചേർക്കും ( ഇഡ്ഡലി വല്ലാതെ സോഫ്റ്റ് ആവണമെങ്കിൽ മാത്രം ഇതു ചെയ്താൽ മതി.). ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ടും കൂടി ഇളക്കി വെക്കുക .രാത്രി അരച്ച് വെച്ചാൽ രാവിലെ ഈ മാവു നന്നായി പൊങ്ങിയിട്ടുണ്ടാകും. ഇഡ്ഡലി പാത്രത്തിലോ കുക്കറിലോ വേവിച്ചെടുക്കുക .

ഇനി ഇതിന്റെ കൂടെ കഴിക്കാൻ പതിവിൽ നിന്ന് വ്യത്യസ്തമായ വഴുതനങ്ങ കറി ഉണ്ടാക്കാം.
ഏതു കൂട്ടി ഇഡ്ഡലി കഴിക്കാൻ തുടങ്ങിയാൽ പിന്നെ തേങ്ങാ ചമ്മന്തിയോടും സാമ്പാറിനോടും ഉള്ള കോമ്പിനേഷൻ നിങ്ങൾ ഉപേക്ഷിക്കും . ഇനി ഉണ്ടാക്കുന്ന വിധം.

ആദ്യം ഒരു കുക്കർ എടുക്കുക അതിൽ ഒരൽപം എണ്ണ ഒഴിക്കുക . അതിലേക്കു ഒരു വലിയ സവാള വഴറ്റണം അതിലേക്കു , 6 -7 പച്ചമുളകു ( എരിവ് വേണമെങ്കിൽ എണ്ണം കൂട്ടാം ),ഒരു 6 -7 വഴുതനങ്ങ , ഒരു തക്കാളി, ഒരു ചെറിയ ഉരുളക്കിഴങ്ങു ,കുറച്ചു കറിവേപ്പില, ഉപ്പു, ഒരു നുള്ളു മഞ്ഞൾ പൊടി , ഒരു കെട്ടു മല്ലിയില (10-13 mallichedy)ഒരു ചെറിയ കപ്പ് വെള്ളം എത്രയും ചേർത്ത് ഒരു 10 whistle വരെ അടിക്കാൻ വെക്കുക . അതിനു ശേഷം പ്രഷർ പോയ ശേഷം കുക്കർ തുറന്നു കുറച്ചു കൂടി മല്ലിയില തൂവുക . ഒരു കരണ്ടി എടുത്തു ഉടക്കുക . ചൂടോടെ കഴിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post