സ്വീറ്റ് & സ്പൈസി മാൻഗോ പിക്കിൾ
By : Angel Louis
എല്ലായിടത്തും മാങ്ങാ കിട്ടി തുടങ്ങിയിട്ടും ഇവിടെ ഇവിടെ എന്താ കിട്ടാത്താ എന്ന വിഷമം ആയിരുന്നു.. അങ്ങനെ നോക്കി നോക്കിയിരുന്ന് കഴിഞ്ഞ ദിവസം മാങ്ങാ കിട്ടി, കിട്ടിയപ്പോൾ തന്നെ ഒരെണ്ണം മുറിച്ച് ഉപ്പും മുളക് പൊടിയും ഇട്ട് കഴിച്ചു.... ഹോ എന്തൊരു പുളി ഒരു രക്ഷയുമില്ല..😥ഒരെണ്ണം പകുതി കട്ട് ചെയിത് തേങ്ങാ അരച്ച് കറി വച്ചു അതും പുളി തന്നേ 😥...ഇനി എന്തു ചെയ്യും 2 Kg യോളം വാങ്ങുകയും ചെയ്തു.. അച്ചാർ ഇട്ടാലും കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി 😂മധുരം ചേർത്ത് ഉണ്ടാക്കിയാലോ പുളി കുറയുമല്ലോ.., പക്ഷെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല റെസിപ്പി അറിയില്ല.. ഉണ്ടാക്കിയിട്ട് കുളമായാല്ലോ, അപ്പോഴാ നമ്മുടെ യൂടൂബ് ഷെഫിന്റെ അടുത്ത് ചോദിക്കാമെന്ന് വച്ചു.. ചോദിക്കേണ്ട താമസം റസിപ്പികളുടെ കൂമ്പാരം തന്നെ കിട്ടി. അതിൽ നിന്നും ഒരെണ്ണം ഞാനും പരീക്ഷിച്ചു😂😂
മാങ്ങാ കഴുകി തുടച്ച് തൊണ്ട് കളഞ്ഞ് ചെറിയ കൂമ്പ്സ് ആയി കട്ട് ചെയ്തത് 1 1/2 കപ്പ്എടുക്കുക, ഒരു ചീന ചട്ടിയിൽ 1t bl spn നല്ലെണ്ണ ഒഴിച്ച് 1tpn വീതം കടുക് ,ജീരകം ഇട്ട് പൊട്ടിക്കുക ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും 1/2 tspn മഞ്ഞൾ പൊടി ,1ts pn കായ പൊടി ,1 tbls pn മുളക് പൊടി ആവശ്യത്തിന് ഉപ്പും മാങ്ങയും ഇട്ട് ചെറുതീയിൽ വച്ച് വേവിക്കുക .. മാങ്ങാ വെന്ത് സോഫ്റ്റ് ആകുമ്പോൾ നല്ല കട്ടി ആയിട്ടുള്ള 1/2 കപ്പ് ശർക്കര പാനിയും ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ നന്നായി യോജിപ്പിച്ച് എടുക്കുക.. തണുക്ക്പോൾ കുപ്പി പാത്രത്തിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം .... ഈ അച്ചാർ ഇന്തപ്പഴം അച്ചാർ പോലെ ഒരു taste ആണ്..എല്ലാവരും ഉണ്ടാക്കി നോക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes