ഉണക്കമീന്‍ ചതച്ചത്‌

ആവശ്യമുള്ള സാധനങ്ങള്‍:

1. ഏതെങ്കിലും മുളളില്ലാത്ത ഉണക്കമീന്‍
വറുത്ത് കല്ലില്‍ വച്ച് ചതച്ചത് - ഒരു കപ്പ്
2. തേങ്ങാ കൊത്ത് - ഒരു എണ്ണത്തിന്റെ
6. വറ്റല്‍ മുളക് - എട്ട് എണ്ണം
3. ചുവന്നുള്ളി - എട്ട് എണ്ണം
5. ഇഞ്ചി - ഒരു കഷണം
6. വാളന്‍ പുളി - പാകത്തിന്
7. കറിവേപ്പില - കുറച്ച്

തയ്യാറാക്കുന്ന വിധം:

തേങ്ങാ പൂളി കഷണങ്ങളാക്കി ഇട്ട് ചുട്ട് എടുക്കുക. വറ്റല്‍ മുളകും ചൂട്ട് എടുക്കുക. പിന്നീട് അരകല്ലില്‍ വച്ച് ചമ്മന്തിക്ക് ചതക്കുന്നതുപോലെ മേല്‍ പറഞ്ഞ മറ്റ് സാധനങ്ങളും ചേര്‍ത്ത് ചതച്ച മീനും കൂട്ടി ചേര്‍ത്ത് യോജിപ്പിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post