ചെമ്മീൻ തോരൻ
By : Shihab Ibrahim
ആവശ്യമുള്ള സാധനങ്ങൾ
ചെമ്മീൻ -സ 150 ഗ്രാം
മുളക് പൊടി- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- അരടീസ്പൂൺ
കറിവേപ്പില- രണ്ട് തണ്ട്
സവാള- 1
ജീരകം- കാൽ ടീസ്പൂൺ
തേങ്ങ ചിരകിയത്- കാൽക്കപ്പ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂൺ
ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ ചെറിയ കഷ്ണങ്ങളാക്കി അതില്‍ മഞ്ഞൾപ്പൊടിയും മുളക് പൊടിയും ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി പുരട്ടി വെയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ജീരകം ഇട്ട് സവാള വഴറ്റുക. സവാള വഴറ്റിയതിനു ശേഷം അതിലേക്ക് അല്പം തേങ്ങയും കറിവേപ്പിലയും ചേർക്കുക.
അതിനു ശേഷം ചെമ്മീൻ ചേർത്ത് അടച്ചു വെച്ച് വേവിയ്ക്കുക. ഇതില്‍ ആവിയിൽ നിന്നും വരുന്ന വെള്ളം പൂർണമായും വറ്റിയതിനു ശേഷം നല്ലതുപോലെ ഇളക്കി അടുപ്പിൽ നിന്നും മാറ്റാം. ചെമ്മീൻ തോരൻ തയ്യാർ.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes