ചില്ലി മഷ്റൂം
By : Bindu Jayakumar
വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് ഇത് . എല്ലാവരും ട്രൈ ചെയ്യണം .പ്രത്യേകിച്ചും വെജിറ്റേറിയന്‍സിന് വേണ്ടിയാണ് ഞാനിത് ഇതുണ്ടാക്കാറുള്ളതു കാരണം ഒരു നോണ്‍ വെജ് വിഭവത്തിന്റെ രുചി ഇതിനുണ്ട്. 

ചേരുവകള്‍

ബട്ടര്‍ കൂണ്‍ ഒരു കപ്പ്‌
സവാള നീളത്തില്‍ അരിഞ്ഞത് ഒരു കപ്പ്‌
വെളുത്തുള്ളി ഇഞ്ചി നീളത്തില്‍ അരിഞ്ഞത് 2 വലിയ സ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
പച്ചമുളക് 2

മസാല പൊടിയ്ക്ക്

പിരിയന്‍ മുളക് എട്ടോ പത്തോ എടുക്കാം
ഗ്രാമ്പൂ 2
കറുവാ പട്ട ,ഏലക്ക എന്നിവ നാലോ അഞ്ചോ എടുക്കാം
പെരുംജീരകം 4 സ്പൂണ്‍
മല്ലി 4 സ്പൂണ്‍
മുളക്‌ പൊടി 1 സ്പൂണ്‍
മല്ലി പൊടി 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി
കറിവേപ്പില
ഉപ്പ്
എണ്ണ

ഉണ്ടാക്കുന്ന വിധം

പിരിയന്‍ മുളക് ,പട്ട ,ഏലക്ക , ഗ്രാമ്പൂ, പെരുംജീരകം എന്നിവ ഒരു മിക്സിയില്‍ അധികം പൊടിയാതെ ചതച്ചെടുക്കുക .

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം പൊട്ടിക്കുക അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക്, കറി വേപ്പില എന്നിവ നീളത്തില്‍ അരിഞ്ഞത് ഇട്ടു വഴറ്റുക . അതിലേക്ക് സവാള ഇട്ടു നന്നായി ഫ്രൈ ചെയ്യുക .
പൊടികച്ച് വെച്ച മസാല വഴറ്റിയ ചെരുവയിലേക്ക് ചേര്‍ത്ത് ഇളക്കുക , വീണ്ടും അതിലേക്ക് മുളക്പൊടി മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് ഒന്ന് വഴറ്റിയ ശേഷം നീളത്തില്‍ കനം കുറച്ചു അരിഞ്ഞ കൂണ്‍ ഇട്ടു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി വെള്ളം വറ്റുന്നതുവരെ ഫ്രൈ ആകി എടുക്കുക
(എരിവു അധികം വേണ്ടാത്തവര്‍ക്ക് മുളക് കുറയ്ക്കാം).

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post