ഉടച്ച മുട്ട കറി (Broken Egg Curry)
By : Sakhina Prakash
വേഗം ഉണ്ടാകാവുന്നതും അതുപോലെ ടേസ്റ്റയും ആയ ഒരു കറി .ഒരുവിധം എലാത്തിനും നല്ല കോമ്പിനേഷൻ ആണ് .തേങ്ങാ ഉണ്ടായ ടേസ്റ്റ് കൂടും ഉണ്ട്ങ്കിലും ഇല്ലെങ്കിലും കുഴപ്പമില്ല . തേങ്ങാ പാൽ / അരച്ച തേങ്ങാ / വെള്ളം എങ്ങിനെ വേണമെങ്കിലും ഉണ്ടാകാം 

ഒരു സവാള മുറിച്ചത് എണ്ണയിൽ നന്നായി വഴറ്റുക . അതിലേക്ക് ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി എന്നിവ കൂടെ ചേർക്കുക കുറച്ചുകഴിഞ്ഞു ഒരു തക്കാളി ചെറുതായി കട്ട് ചെയ്‌തിട്ടും കൂടെ വഴറ്റി എടുക്കുക പിന്നെ കുറച്ചു മഞ്ഞൾ പൊടി ,മുളകുപൊടി,ചിക്കൻ മസാല ,ഉപ്പു ചേർത്ത് മിക്സ് ചെയ്ക കുറച് കറിവേപ്പില ഇടുക .അതിലേക്കു തേങ്ങാ പാൽ ആണെന്കി രണ്ടാം പാൽ അല്ലെങ്കിൽ അരച്ച തേങ്ങാ ആവശ്യത്തിന് വെള്ളം കൂട്ടി ,ഇനി തേങ്ങാ ഇല്ലെങ്കിൽ വെള്ളം മാത്രം ഒഴിച്ച് തിളപ്പിക്കുക .തിളച്ചു കഴിഞ്ഞു അതിലേക്കു ഒരു 3 മുട്ട direct പൊട്ടിച്ചു ഇടുക കുറച്ചു ടൈം മൂടി വച്ച് മുട്ട ഒന്നു കട്ടി ആയാൽ മാത്രം സ്പൂൺ കൊണ്ട് ഇളക്കുക .ഗ്യാസ് ഓഫ് ആക്കി തേങ്ങാ പാൽ ആണെങ്കി ഒന്നാം പാൽ ചേർക്കുക . (മല്ലിയില ചേർത്ത് വിളംബാം )

* മുട്ട പൊട്ടിച്ച ഉടനെ ഇളക്കരുത് മുട്ട കലങ്ങി പോകും ,മുട്ട ഒന്ന് കട്ടി ആയ ശേഷം മാത്രം ഇളക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post