ഇന്ന് ഇല അടയും ചായയും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്
By : Anjali Abhilash
Ila Ada / ഇല അട / ഇലയപ്പം

പത്തിരി പൊടി : 1 കപ്പ്
തേങ്ങ ചിരവിയത് : 1/2 കപ്പ്
അവൽ : 1/2 കപ്പ്
പഴം : 1
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
പഞ്ചസാര / ശർക്കര പൊടിച്ചതു : മധുരത്തിന് അനുസരിച്ചു
ചൂട് വെള്ളം: 1 കപ്പ്
ഉപ്പ്‌: 1 നുള്ള്
വാഴ ഇല
എണ്ണ

ചിരവിയ തേങ്ങയിലേക്കു അവൽ, നുറുക്കിയ പഴം, ഏലയ്ക്ക പൊടി , പഞ്ചസാര / ശർക്കര പൊടിച്ചതു എന്നിവ ചേർത്ത് നന്നായി ഇളക്കി വെക്കുക
അരി പൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചൂടു വെള്ളം ഒഴിച്ചു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
മാവ് ചെറുതായി തണുത്തു കഴിഞ്ഞാൽ നന്നായി കുഴച്ചെടുക്കുക
വാഴയില കഴുകി ചെറിയ കഷ്ണം ആയി മുറിച്ചു അടുപ്പിൽ വെച്ച് ചെറുതായി വാട്ടി എടുക്കുക. ( ഇല വാട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല.)
വാട്ടിയ ഇലയില്‍ കുറച്ചു എണ്ണ പുരട്ടി
കുറച്ചു മാവ് എടുത്തു ഇലയില്‍ വെച്ച് പരത്തുക.
നമ്മൾ ഉണ്ടാക്കിയ തേങ്ങ കൂട്ട് കുറച്ചു ഒരു ഭാഗത്തു വെച്ച് ഇല പകുതിവെച്ചു മടക്കി നന്നായി അമർത്തി വെക്കുക.
എല്ലാ അടകളും ഉണ്ടാക്കി ആവി പാത്രത്തില്‍ നിരത്തി ആവിയില്‍ പുഴുങ്ങി എടുക്കുക.
ചെറിയ ചൂടോട് കൂടി ചായക്കൊപ്പം കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post