ആർക്കും കുടിക്കാം എപ്പോൾ വേണമെങ്കിലും കുടിക്കാം...പിന്നെ അല്ല വീഞ്ഞു ആർക്കും കുടിക്കാം അതും വീട്ടിൽ ഉണ്ടാക്കുന്നത് ആണെങ്കിൽ പിന്നെ എന്തിനു മടിക്കണം. ഞാൻ കഴിഞ്ഞ December കുറച്ചു വീഞ്ഞു ഉണ്ടാക്കി, അത് ഇവിടെ ഇപ്പോൾ ആണ് പോസ്റ്റ് ചെയ്യാൻ തോന്നിയത്..സദയം ക്ഷമിക്കുക:
By : Viju Varghese
കറുത്ത മുന്തിരി - 2kg
തിളപ്പിച്ചു ആറിച്ച വെള്ളം - 2.5 liters
പഞ്ചസാരാ - 2kg 
യീസ്റ്റ് - 2tsp
കറുവപ്പട്ട - വലുത് 2
കരയാമ്പൂ - 8
ഗോതമ്പു - 2tbsp ചതച്ചത്

മുന്തിരി നല്ലതു പോലെ കഴുകി വെള്ളം തോരുന്നത് വരെ വെക്കുക, ഒരു തുള്ളി വെള്ളം പോലും പാടില്ല, കഴുകി വൃത്തി ആക്കിയ വലിയ ഒരു ഭരണിയിൽ മുന്തിരി ഇട്ടു നല്ലതുപോലെ കൈ കൊണ്ട് ഉടക്കുക, ഇനി ഗോതമ്പു, യീസ്റ്റ്, കറുവപ്പട്ട, കരയാമ്പൂ, എല്ലാം കൂടി ഇട്ടു നല്ലതുപോലെ ഇളക്കുക, ഇതിലേക്ക് തിളപ്പിച്ചു ആറിച്ച വെള്ളം ചേർക്കുക, ഇനി ഭരണിയുടെ മുഖം നല്ല വെളുത്ത ഉണങ്ങിയ തുണി കൊണ്ട് മൂടി കെട്ടുക, തുടർന്ന് ഇനി ഉള്ള 4-7 ദിവസം വെള്ള മയം ഇല്ലാത്ത തവി കൊണ്ട് നല്ലതു പോലെ ഇളക്കുക, അടുത്ത ഒരു 3 ആഴ്ച്ച നല്ല ക്ഷമയോട് കാത്തു ഇരിക്കുക, അതിനു ശേഷം നല്ലതുപോലെ ഉണങ്ങിയ ഒരു ഇരുണ്ട നിറം ഉള്ള കുപ്പിയിലേക്ക് ഇത് അരിച്ചു ഒഴിക്കുക, വീഞ്ഞിനു നിറം പോരാ എന്ന് ഉണ്ടെങ്കിൽ പഞ്ചസാര caramelize ചെയ്യുത് തണുപ്പിച്ചു ചേർക്കുക.

Control പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രേമിക്കുക, ഇടയ്ക്കു ഒക്കെ വെറുതെ ഭരണി തുറന്നു നോക്കാകാൻ തോന്നും...but control..control..ഇരിക്കും തോറും വീര്യം കൂടും..മറക്കരുത്..

മുന്തിരി വീഞ്ഞിനു ഇരുണ്ട നിറം ആണ് വേണ്ടത്, അതുകൊണ്ടു നിറം തെളിയാൻ ഒന്നും ചേർക്കണ്ട ആവിശ്യം ഇല്ല എന്നാണ് എന്റെ ഒരു ഇത്...

എന്റെ അനുഭവം വെച്ച് പറഞ്ഞാൽ..ഈ വീഞ്ഞ് മിന്നിക്കും..ഞാൻ വാങ്ങാറുള്ള വീഞ്ഞിലും ഒട്ടും പിന്നിൽ അല്ല ഈ സാധനം..കുട്ടികൾക്കും കൊടുക്കാം..

അപ്പോൾ ഇത് എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്ക്, സംഭവം കിടു ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post