വെറും മൂന്ന് ചേരുവകൾ കൊണ്ട് 15 മിനിറ്റിനുള്ളിൽ തയ്യാറാക്കിയ ഹൽവ യാണ് .
Custard Halwa
By : Dhanya Prajith
ആവശ്യമായ സാധനങ്ങൾ
Custard Powder - 1 cup
Sugar - 1 cup (മധുരം കൂടുതൽ ഇഷ്ടപെടുന്നവർക് 2 cup വേണ്ടി വരും )
Cashew - 2 tbsp ചെറുതായി അരിഞ്ഞത്
നോൺ സ്റ്റിക് പാനിൽ രണ്ടു tbsp നെയ്യ് ചൂടാക്കി അതിൽ അണ്ടിപ്പരിപ്പ് ബ്രൗൺ നിറം ആകുന്നത് വരെ വറക്കുക . തീ കുറച്ചതിനു ശേഷം അതിലേക്കു പഞ്ചസാരയും custard powder ഉം കൂടെ ഇട്ടു നന്നായി യോജിപ്പിക്കുക .
ഇനീം ഇതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ച് ഇളക്കികൊടുക്കുക . അഞ്ചു മിനിറ്റ് ചെറു തീയിൽ നിർത്താതെ ഇളക്കിക്കൊണ്ടിരിക്കുക .
വെള്ളം എല്ലാം വറ്റി കഴിയുമ്പോൾ (ഹൽവയുടെ പരുവം മനസിലാക്കാൻ വീഡിയോ കാണുക) തീ അണയ്ക്കുക . ശേഷം രണ്ടു ടീസ്പൂൺ നെയ്യ് ഒഴിച്ച് ഹൽവ മറ്റൊരു പാത്രത്തിലേക്കു (container) മാറ്റുക. നന്നായി തണുത്തതിനു ശേഷം മുറിച്ചു എടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post