സാസ്സി വാട്ടർ (Sassy Water)By : Sree Harish
എല്ലാവർക്കും അറിയുമായിരിക്കുമല്ലോ !!
ഇത് കുടിക്കുകയാണെങ്കിൽ തടിയും വയറുമൊക്കെ കുറഞ്ഞു നല്ല കുട്ടപ്പനും കുട്ടപ്പികളും ആകുമെന്നാണ് പറഞ്ഞു കേൾക്കുന്നത്.എത്രത്തോളം വാസ്തവമാണെന്നു അറിയില്ല.എന്നാലും വളരെ റിഫ്രഷിങ് ആയിട്ടുള്ള ഒരു ഡ്രിങ്കാണിത്.അപ്പൊ ഒന്ന് പരീക്ഷിച്ചു നോക്കാമല്ലേ !!
വെള്ളം -8 ഗ്ലാസ് 
കുക്കുമ്പർ -1 ചെറിയ കഷ്ണങ്ങളാക്കിയത്
പുതിനയില
ഇഞ്ചി -1 ചെറിയ കഷ്ണം
നാരങ്ങ -1 വട്ടത്തിലരിഞ്ഞത്
ഒരു ജഗ്ഗിൽ വെള്ളമെടുത്തു ചെറുതായി അരിഞ്ഞ ഇഞ്ചിയും നാരങ്ങയും കുക്കുംബറും ഒരു പിടി പുതിനയിലയും ചേർത്ത് ഒന്നിളക്കി വെക്കുക.എട്ടുമണിക്കൂർ(over night ) വെച്ച ശേഷം ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post