നന്നായി പഴുത്ത മധുരമുള്ള വരിക്ക ചക്ക ഉണ്ടെങ്കിൽ വൃത്തിയാക്കി എടുത്തോളൂ, നമുക്ക് ചക്ക മുക്കി പൊരിച്ചത് ഉണ്ടാക്കാം, ഇതും ഹസ്ബന്റിന്റെ അമ്മ പറഞ്ഞു തന്നതാണ്, വീട്ടിലുണ്ടാക്കിയപ്പോൾ ഞങ്ങൾ അവിടില്ലാത്ത കാരണം കഴിക്കാനും പറ്റിയില്ല, ഇത്തവണ ഞാൻ തന്നെയങ്ങു ഉണ്ടാക്കി,
ചക്ക വൃത്തിയാക്കി ചുളകൾ എടുക്കുക, വേണമെങ്കിൽ രണ്ടായി കീറി എടുക്കാം,അതല്ലാ അത്ര മിനക്കെടാൻ വയ്യെങ്കിൽ മുഴുവനോടെയും എടുക്കാം, ഏതായാലും കുഴപ്പമില്ല,.
ചക്കയുടെ കണക്കനുസരിച്ചു മാവ് റെഡിയാക്കാം. വേണ്ടത്.....ഒരു ഏകദേശ കാണെക്കാണെ.... ഗോതമ്പ് പൊടി കാൽ കപ്പ്, അരിപ്പൊടി 4 Tb spoon, ഏലയ്ക്ക രണ്ടെണ്ണം ചതച്ചത്, പഞ്ചസാരയും ഉപ്പും ആവശ്യത്തിന്. ഇതെല്ലാം വെള്ളം ചേർത്തു കട്ടിയിൽ കലക്കി വെയ്ക്കുക, ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ചക്ക ചുളകൾ മാവിൽ മുക്കി വറുത്തു കോരുക, ചക്ക മുഴുവനോടെ ഇട്ടാൽ ഉള്ളിലുള്ള ചക്കക്കുരുവും വെന്തു കിട്ടും, അതും കഴിക്കാം. ചക്കയൊക്കെ തീരുന്നതിനു മുൻപ് ട്രൈ ചെയ്തോന്ന് നോക്കു.
By : Saumya Viruthiyil

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes