കിച്ചൻ ടിപ്സ് 
By : Sree Harish
 ഉപ്പിട്ട് വെച്ചിരിക്കുന്ന ജാറിൽ ഒരു സ്പൂൺ അരിമണികൾ കൂടിയിട്ടാൽ ഉപ്പ് കട്ടിയാകുന്നത് ഒഴിവാക്കാം.
 മാമ്പഴജ്യൂസ് , ലെമൺ ജ്യൂസ്, കരിക്കിൻ വെള്ളം എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസ് ചെയ്താൽ ആവശ്യാനുസരണം ജ്യൂസ് ഉണ്ടാക്കുമ്പോൾ ഉപയോഗിക്കാം .
 കുറച്ചു നാരങ്ങാ നീര് മാത്രം വേണ്ട അവസരത്തിൽ പകുതി കട്ട് ചെയ്തെടുക്കുന്നതിനു പകരം നാരങ്ങായിൽചെറിയ ഹോൾ ഇട്ടു അൽപ്പം പിഴിഞ്ഞെടുത്താൽ മതിയാകും.
 നാരങ്ങാ, ഓറഞ്ച് എന്നിവ പിഴിഞ്ഞ് ജൂസ് എടുക്കും മുൻപ് കയ്യിലോ കിച്ചൻ കൗണ്ടറിലോ ഒന്ന് ഉരുട്ടിയ ശേഷം പിഴിഞ്ഞാൽ കൂടുതൽ ജ്യൂസ് കിട്ടും.
 മൺപാത്രങ്ങൾ ആദ്യമായി ഉപയോഗിക്കുമ്പോൾ വെളിച്ചെണ്ണ പുരട്ടി വെയിലിൽ രണ്ടു ദിവസമെങ്കിലും വെച്ച് ചൂടാക്കി കഴുകി എടുത്താൽ മണം മാറിക്കിട്ടും. 
 കഞ്ഞി വെള്ളം ഒഴിച്ച് തിളപ്പിച്ച് കളയുന്നതും മറ്റൊരു മാർഗമാണ്.
 ഇരുമ്പ് പാത്രങ്ങൾ ഉപോഗിക്കുമ്പോൾ കഴുകിയ ശേഷം ചൂടാക്കി ഒരു ചെറിയ 
 കഷ്ണം സവാള ഉപ്പു ചേർത്ത് ഉരച്ചെടുത്താൽ കുക്കു ചെയ്യുമ്പോൾ അതിൽ ഒട്ടിപ്പിടിക്കില്ല.
 ഒരു മുട്ട അൽപ്പം എണ്ണ ചേർത്ത് പൊരിച്ചെടുത്താലും മതിയാകും .
 പഴവർഗങ്ങൾ പെട്ടെന്ന് പഴുക്കാൻ പേപ്പർ ബാഗിൽ ഒരു ആപ്പിളിനോടൊപ്പം സൂക്ഷിച്ചാൽ പെട്ടെന്ന് പഴുത്തു കിട്ടും 
 കാബേജ് കുക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന മണം പോകാൻ ഒരു കപ്പു വിനഗർ കുക്ക് ചെയ്യുന്നതിന് അടുത്ത് വെച്ചാൽ മതിയാകും അല്ലെങ്കിൽ നാരങ്ങ നീര് ഒരു സ്പൂൺ ചേർക്കാം ഒരു ബേ ലീഫ് ചേർത്താലും ചേർത്താലും മതിയാകും.
 മീൻ കൂടുതൽ ദിവസം ഫ്രീസറിൽ സൂക്ഷിക്കണമെങ്കിൽ ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടിവെച്ചാൽ ഫ്രഷായിരിക്കും
 കാരറ്റ് , ഉരുളക്കിഴങ്ങു തുടങ്ങിയ പച്ചക്കറികൾ പഴകിയാൽ ഐസ് വാട്ടറിൽ അൽപ്പ സമയം ഇട്ട് വെച്ചാൽ ഹാർഡ് ആകും 
 പരിപ്പ് വേവിക്കുമ്പോൾ തിളക്കും മുൻപ് ഒരു സ്പൂൺ എണ്ണ / നെയ്‌ ചേർത്താൽ തിളച്ചു തൂകില്ല രുചിയും കൂടും . .

 . നിങ്ങൾക്കറിയാവുന്ന കിച്ചൻ ടിപ്സ് പങ്കു വെക്കു സുഹൃത്തുക്കളെ ...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post