കോഫി കേക്ക് - Coffee cake
By : Angel Louis
മൈദ 1 കപ്പ്
പഞ്ചസാര പൊടിച്ചത് മുക്കാൽ കപ്പ്
മുട്ട 2 
ബട്ടർ 75 g
ഇൻസ്റ്റന്റ് കോഫി പൗഡർ 4 ടി സ്പൂൺ
ബേക്കിംഗ് പൗഡർ 1 ടിസ്പൂൺ
ബേക്കിംഗ് സോഡ 1/2 ടി സ്പൂൺ
വനില എസ്സൻസ് 1/ 2 ടിസ്പൂൺ
ഉപ്പ് ഒരു നുള്ള്
ബേക്കിംഗ് ട്രേയിൽ അല്പം ബട്ടർ തടവി മൈദ ഡസ്റ്റ് ചെയ്തത് വയ്ക്കുക.
മൈദ, ബേക്കിംഗ് പൗഡർ ,ബേക്കിംഗ് സോഡ ,ഉപ്പ് ഇട്ട് 2,3 ആവർത്തി ഇടഞ്ഞ് വയ്ക്കുക.
കോഫി പൗഡർ 4 ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ അലിയിച്ച് വയ്ക്കുക .
മുട്ടയും ബട്ടറും, പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ബീറ്റ് ചെയ്ത് പതപ്പിച്ച് വയ്ക്കുക .
ഇതിലേക്ക് കോഫി അലിയിച്ചതും വനില എസ്സൻസും ചേർത്ത് മിക്സ് ചെയിത് വയക്കുക
ഇതിലേക്ക് മൈദ ഇടഞ്ഞത് അല്പാല്പ്പമായി ഇട്ട് കട്ടയില്ലാതെ പതുക്കെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
ഇത് ബേക്കിംഗ് ട്രോയിൽ ഒഴിച്ച് 180° c 10 മിനിറ്റ് പ്രീ ഹീറ്റഡ് ഓവനിൽ 30- 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക ..
ഇല്ലെങ്കിൽ കുക്കറിന്റെ വാഷർ വെയിറ്റ് മാറ്റി ഉള്ളിൽ ഒരു പാത്രം വച്ചിട്ട് ലോ ഫ്ലെയിമിൽ ഉണ്ടാക്കുക
ടോപ്പിംഗിന്: - ഇത് എന്റെ ഐഡിയ ആണ് ..വിപ്പിംഗ് ക്രീം ഇഷ്ടമുള്ളവർക്ക് അത് വച്ച് ചെയ്യാം
30 g ബട്ടർ, 3 ടേബിൾ സ്പൂൺ കൊക്കോ പൗഡർ, 1 /4 കപ്പ് പഞ്ചസാര പൊടിച്ചത് ,കാച്ചിയ പാൽ 50 ml, 1 /2 ടി സ്പൂൺ കോഫി പൗഡർ ,2 തുള്ളി വനില എസ്സൻസ് ,ഇതെല്ലാം കൂടി ഡമ്പിൾ ബോയിൽ ചെയിത് കട്ടയില്ലാതെ സ്മൂത്ത് പേസ്റ്റാക്കി എടുക്കുക
കേക്ക് തണുത്ത ശേഷം രണ്ടായി കട്ട് ചെയിത് (ഇഷ്ടം രണ്ടായോ മൂന്നായോ കട്ട് ചെയിത് ) ഒരോന്നിന്റെ മുകളിലും 2,3 സ്പൂൺ ഷുഗർ സിറപ്പ് ഒഴിച്ച ശേഷം ചോക്ലേറ്റ് പേസ്റ്റ് തേയ്ക്കുക. ഏറ്റവും ടോപ്പിൽ ബാക്കിയുള്ള ചോക്ലേറ്റ് സിറപ്പ് കൂടി ഒഴിച്ച് ചെറി വച്ച് അലങ്കരിച്ച് ഫ്രിഡ്ജിൽ 1 മണിക്കൂർ വച്ച് ചോക്ലേറ്റ് സെറ്റായ ശേഷം കഴിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post