ഉരുള കിഴങ്ങു പേട 
By Jasna Rafnas
കുട്ടികൾക്ക് ഹെൽത്തി ആയിട്ട് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു പലഹാരമാണിത്.. എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.. 
ingredients 
ഉരുളകിഴങ്ങ് (വേവിച്ചു ഉടച്ചത് ) 1
വെള്ളം 1/4 cup
പഞ്ചസാര 1/2 cup
പാൽ 1/2 cup
നെയ്യ് 1 spoon
വാനില essence 1/2 spoon
തേങ്ങ പീര ആവിശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പഞ്ചസാര അല്പം വെള്ളത്തിൽ അലിയിക്കുക. അതിലേക്കു ഉടച്ച ഉരുളക്കിഴങ് ചേർത്ത് ചെറുതീയിൽ തുടർച്ചയായി ഇളക്കുക. അതോടൊപ്പം പാലും ചേർത്തിളക്കുക.. കുറുകി വരുമ്പോൾ എസ്സെൻസും നെയ്യും കൂടെ ചേർക്കുക.. ഉരുളുന്ന പാകത്തിൽ വാങ്ങി വെക്കുക.. ചെറിയ ഉരുളകളാക്കി വിരലു കൊണ്ട് ചെറുതായി പരത്തി തേങ്ങ പീരയിൽ ഉരുട്ടിയെടുത്തു മുന്തിരി / അണ്ടിപ്പരിപ്പ് / ബദാം ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിക്കുക.. ചൂട് മാറുമ്പോൾ ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post