ഷാഹി പനീർ
By : Keerthi Nair
വളരെ പെട്ടന്നു തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്...
പനീർ ക്യൂബെസ് ആക്കിയത് ഫ്രൈ ചെയ്തു എടുക്കുക
ഒരു പാൻ ചൂടാക്കി കുറച്ച് അണ്ടിപ്പരിപ്പ് ഫ്രൈ ചെയ്തു എടുക്കുക..
അതേ പാനിൽ കുറച്ച് സവാള അരിഞ്ഞതും 2 വെളുത്തുള്ളി യും വഴറ്റി എടുക്കുക. തണുത്തതിനു ശേഷം സവാള,അണ്ടിപ്പരിപ്പ്,വെളുത്തുള്ളി അരച്ച് എടുക്കുക.
പാൻ ചൂടാക്കി, എണ്ണ ഒഴിച്ച് 1 ഏലക്ക, 3 ഗ്രാമ്പ്, ഒരു ചെറിയ കറുവപ്പട്ട , 1 സ്പൂൺജീരകംഎന്നിവ വഴറ്റുക. 1 പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക. സവാള പേസ്റ്റ് ചേർത്ത് വഴണ്ടു വരുമ്പോൾ 1 കപ്പ് പാൽ ചേര്ക്കുക.. ആവശ്യത്തിന് ഉപ്പും 1 സ്പൂൺ പഞ്ചസാര യും ചേർക്കുക...1 സ്പൂൺ മല്ലിപൊടിയും,1 സ്പൂൺ കുരുമുളക് പൊടിയുംഉം ചേർത്ത് ചെറുതായി തിള വരുമ്പോൾ കുറച്ചു ഫ്രഷ് ക്രീം ചേർത്ത് ഇളക്കി വാങ്ങുക...കസൂരി മെത്തി ഉണ്ടെങ്കിൽ ചേർക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post