ചൂട് ചോറിന്റെയും,കഞ്ഞിയുടെയും കൂടെ കഴിക്കാൻ ഇതാ ഒരു അടിപൊളി ചമ്മന്തി. പിന്നെ വേറെ കറികളുടെ ആവശ്യമേ ഇല്ല. മോരുകൂട്ടിയ ചോറിന്റെ കൂടെയും സൂപ്പർ ടേസ്റ്റി ആണ് ഇത്.അമ്മ സ്‌പെഷ്യൽ ചമ്മന്തി.ഞങ്ങളുടെ നാട്ടിൽ കൊയ്തുകാലമായൽ ഈ ചമ്മന്തിയാണ് താരം.നല്ല ചൂട് കഞ്ഞിക്കൊപ്പം അമ്മ ഈ ചമ്മന്തിയും കൊയ്തുകാർക്ക്‌ വിളമ്പും.എത്ര കഞ്ഞി കുടിച്ചാലും മതിയാവില്ലാട്ടോ.

By : Jaya Nair

റെസിപ്പി
തേങ്ങാ ചിരകിയത്-1/2cup
ഉണക്കമുളക്‌- 2-3
കാന്താരിമുളക് /പച്ചമുളക്-2-3/എരുവിന് അനുസരിച്ചു
ഇഞ്ചി-ചെറിയ കഷണം
പുളി-കുറച്ചു
ചെറിയ ഉള്ളി - 2
കറിവേപ്പില -കുറച്ചു

ആദ്യം ഉണക്കമുളക്‌ ഒന്നു ചുട്ടെടുക്കുകയോ,അല്ലെങ്കിൽ വഴറ്റി എടുക്കുകയോ ചെയ്യുക.ശേഷം ബാക്കി ചേരുവകൾ ചേർത്തു മിക്സിയിൽ 2-3tbsp vellam cherthu തരു തരു പ്പായി അരച്ചെടുക്കുക.പേസ്റ്റ് പോലെ അരക്കരുത്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post